ഒരല്ലി വെളുത്തുള്ളി മതി മുറ്റം നിറയെ പൂക്കൾ വിരിയാൻ.. പൂന്തോട്ടങ്ങളിൽ പൂക്കൾ തഴച്ചു വളരാൻ.!! | Homemade insecticide using Garlic
Homemade insecticide using Garlic
Homemade insecticide using Garlic Malayalam : പൂച്ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സ്വന്തമായുള്ള ഗാർഡൻ ഇതിനായി സമയം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പൂച്ചെടികൾ വളരുന്നില്ല എന്നുള്ളത്. കൂടാതെ ഹൈഡ്രാഞ്ചിയ പോലുള്ള ചില ചെടികളിൽ കറുത്ത സ്പോട്ടുകൾ വരുന്നത് മറ്റൊരു പ്രശ്നമാണ്.
ഇതിനു പരിഹാരമായി ഉള്ള നല്ലൊരു ഹോംറെമഡി എന്താണെന്ന് നോക്കാം. മഴക്കാലങ്ങളിൽ ചെടികൾ പൂക്കാതിരിക്കുകയും മുരടിപ്പ് വരികയും ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ചെയ്യുന്നതിനും കൂടി നല്ലൊരു പരിഹാരമാർഗം ആണിത്. നമ്മുടെ വീടുകളിൽ നിത്യവും കാണുന്ന വെളുത്തുള്ളിയുടെ അല്ലി കൊണ്ടാണ് ഈ ഒരു ഹോം റെമഡി നമ്മൾ തയ്യാറാക്കുന്നത്.
ആദ്യമേ തന്നെ മൂന്ന് അല്ലി വെളുത്തുള്ളി തൊലി കളഞ്ഞു അല്ലെങ്കിൽ കളയാതെ എടുത്ത് ഒന്നു ചെറുതായി ചതച്ചെടുക്കുക. ചതിക്കുന്നതിലൂടെ ഇവയുടെ നീര് നല്ലതുപോലെ നമുക്ക് കിട്ടുന്നതാണ്. ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേയ്ക്ക് ഈ ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി മിക്സ് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഏകദേശം ഒരു രണ്ടു മൂന്നു മണിക്കൂർ ഇങ്ങനെ മാറ്റി വച്ചതിനു ശേഷം
ഒരു സ്പെയർ ലേക്ക് ഇവ അരിച്ച് ഒഴിക്കുകയാണ് ചെയ്യേണ്ടത്. ശേഷം ചെടികളുടെ ഇലകളിലും തണ്ടുകളിലും ഒക്കെ നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. റോസാ ചെടികൾ ചെടികളിൽ ഉണ്ടാകുന്ന ഇലകളുടെ മുരടിപ്പ് ഒക്കെ മാറി ചെടി നല്ലപോലെ ആരോഗ്യത്തോടെ വളരാൻ ഇത് സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credit : LINCYS LINK
Comments are closed.