ഹൻസിക മോട്‌വാനിയുടെ ഹണിമൂൺ ഫോട്ടോസ് വൈറൽ ആകുന്നു; പിരമിഡുകൾക്കിടയിലെ പ്രണയ കാവ്യം…| Hansika Motwani Honeymoon Photos Goes Viral Malayalam
Hansika Motwani Honeymoon Photos Goes Viral Malayalam: തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ട നായികയാണ് ഹൻസിക. 2022 ഡിസംബർ 4 ന് ജയ്പൂരിൽ വച്ചായിരുന്നു തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനിയുടെയും സൊഹേൽ ഖതൂരിയയുടെയും വിവാഹം നടന്നത്. ഒരാഴ്ചയോളം നീണ്ടു നിന്ന വിവാഹ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇതിനോടകം ഏറ്റെടുത്തിരുന്നു. ഹൻസികയുടെ വിവാഹാഘോഷം നടന്നത് പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു. ഇപ്പോൾ താരം തന്റെ പ്രിയപ്പെട്ടവനൊപ്പം
ഈജിപ്റ്റിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. ഹണിമൂണിനിടെ പകർത്തിയ ചിത്രങ്ങളാണ് താരം ഇപ്പോൾ തന്റെ സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായ് ഷെയർ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് ഹൻസിക ക്യാപ്ഷൻ നൽകിയത് “സ്റ്റാൻഡിങ് ടോൾ ലൈക് ദി പിരമിഡ് ” എന്നാണ്. ഹൻസികയും സൊഹേലും ഈജിപ്തിൽ എത്തിയത് ആദ്യം ഓസ്ട്രിയയിൽ ഹണിമൂൺ ആഘോഷിച്ചതിനു ശേഷമാണ്. സംരംഭകനായ സോഹേല്‍ ഖാട്ടുരിയയാണ് നടി ഹന്‍സികയുടെ ഭർത്താവ്. താരം തന്റെ വരനെ

പരിചയപ്പെടുത്തിയത് ഈഫല്‍ ടവറിനു മുന്നില്‍ വച്ച് സൊഹേൽ തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷെയർ ചെയ്താണ്. ഹന്‍സികയുടെ ഏറ്റവും പുതിയ ചിത്രം ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ മൈ നെയിം ഈസ് ശ്രുതി’ ആണ്. മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രം ‘വില്ലന്‍’ ലും ഹന്‍സിക തന്റെ അഭിനയ മികവ് കാണിച്ചിട്ടുണ്ട്.
താരം പുതുവര്‍ഷ വേളയിൽ യൂറോപ്പില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഋതിക് റോഷന്‍റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഹന്‍സിയുടെ 50-ാമത്തെ ചിത്രമായ മഹാ കഴിഞ്ഞ വര്‍ഷം ആദ്യമാണ് തീയറ്ററിൽ എത്തിയത്.
Comments are closed.