ഉപ്പയും മോളും പുണ്യഭൂമിയിൽ; ഹന്ന മോൾക്കൊപ്പം മക്കയിൽ സലീം കോടത്തൂർ…| Hanna And Saleem Kodathoor At Makka Malayalam
Hanna And Saleem Kodathoor At Makka Malayalam: സലീം കോടത്തൂരും മകള്‍ ഹന്ന സലീമും ഗാനമേളകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ഏറെ പ്രേക്ഷകര്‍ക്ക് പരിചിതരായ അച്ഛനും മകളുമാണ്. മകളുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുള്ളയാളാണ് താനെന്ന് സലീം പലപ്പോഴും പറഞ്ഞിരുന്നു. മകളുടെ കുറവുകളില്‍ സങ്കടപ്പെടാതെ അവളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പോത്സാഹിപ്പിക്കുവാൻ ഏറെ പ്രയത്നിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമുക്ക് കിട്ടിയ അനുഗ്രഹങ്ങളിലേക്ക് നോക്കാന്‍ ഞാന്‍ പഠിച്ചത് മകളിലൂടെ ആണ്
എന്ന് സലീം കോടത്തൂര്‍ പലപ്പോഴും പറഞ്ഞിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം ഉംറ ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുക ആണ് സലീം കോടത്തൂര്‍ സമൂഹ്യ മാധ്യമങ്ങളിൽ. “ഹന്ന മോളോടൊപ്പം ആ പുണ്യ ഭൂമിയില്‍ ” എന്നാണ് ഹന്നയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ചിത്രത്തിനു താഴെ സലീം നൽകിയ അടിക്കുറിപ്പ്. അതീവ സന്തോഷവാനായി മകളേയും പിടിച്ച് നില്‍ക്കുന്ന സലീമിന്റെ ഫോട്ടോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് വൈറലാവുകയായിരുന്നു. ‘ഹന്ന മോളോടൊപ്പം ഉംറ ചെയ്യണം എന്നുള്ള ആഗ്രഹം സഫലമായല്ലോ.

മകൾ പാടിയ പാട്ട് അർത്ഥവത്തായി. ഹന്ന മോളുടെ ആ ആഗ്രഹവും സഫലമായി, ദൈവം അനുഗ്രഹിക്കട്ടെ’ എന്നൊക്കെയാണ് ആരാധകർ ചിത്രത്തിനും താഴെ കമൻറ് ചെയ്തത്. ‘ഞാന്‍ ചെയ്ത പുണ്യത്തിന്റെ ഫലമായാണ് എനിക്ക് ഈ മാലാഖക്കുഞ്ഞിനെ കിട്ടിയത്. ദൈവത്തിന്റെ പരീക്ഷണമാണ്, അതിനോട് പൊരുത്തപ്പെടുക എന്നൊക്കെ പറഞ്ഞവരെക്കൊണ്ട് ഞങ്ങള്‍ തിരുത്തി പറയിപ്പിച്ചു. വിധിയോടൊപ്പം സഞ്ചരിക്കാതെ വിധിക്കെതിരെ സഞ്ചരിക്കുകയായിരുന്നു ഞങ്ങള്‍. അടുത്ത ജന്മത്തിലും ഹന്നയുടെ ഉപ്പയായി തന്നെ ജീവിക്കാനാണ് ആഗ്രഹം.’
കുടുംബത്തിന്റെ അഭിമാനവും സന്തോഷവുമാണ് ഹന്ന മോൾ എന്നും സലീം പറഞ്ഞു. കൈരളി ടിവി ഫീനിക്‌സ് അവാർഡ് നൽകി ഹന്ന മോളെ ആദരിച്ചിരുന്നു. “ഏകദേശം ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും ഇതുപോലൊരു വേദിയില്‍ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു” എന്നാണ് മകള്‍ക്കൊപ്പം സ്റ്റേജിലെത്തിയ സലീം കാണികൾക്ക് മുന്നിൽ പറഞ്ഞത്. നടൻ മമ്മൂട്ടിയില്‍ നിന്നായിരുന്നു അന്ന് ഹന്ന സലീം പുരസ്‌കാരം സന്തോഷത്തോടെ ഏറ്റുവാങ്ങിയത്.
Comments are closed.