Guava Leaf Tea For Reduce Fever : പനി പിടിച്ചു കിടക്കുന്ന സമയത്ത് നമ്മളെല്ലാവരും ചിന്തിക്കാറുള്ള ഒരു കാര്യമാണ് പെട്ടെന്ന് മാറി കിട്ടിയിരുന്നെങ്കിൽ എന്ന്. അതിനായി മരുന്ന് കഴിച്ചാലും കുറച്ച് സമയം എടുത്തതിനുശേഷം മാത്രമാണ് പനി വിടാറ്. എന്നാൽ പനിയുള്ള സമയത്ത് തയ്യാറാക്കി കുടിക്കാവുന്ന ഒരു പേരയില കഷായത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
പേരയില കഷായം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പേരയുടെ ഇല 10 മുതൽ 20 എണ്ണം വരെ, ഒരച്ച് ശർക്കര, ഒരു ടീസ്പൂൺ കുരുമുളക്, ഒരു കഷണം ഇഞ്ചി, ചായപ്പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാത്രം എടുത്ത് അതിലേക്ക് പേരയുടെ ഇലയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. കരിഞ്ഞു പോകാത്ത രീതിയിലാണ് ഇല ചൂടാക്കി എടുക്കേണ്ടത്. ശേഷം മറ്റൊരു പാത്രത്തിലേക്ക് പേരയുടെ ഇലയും രണ്ട് ഗ്ലാസ് വെള്ളവും ഒഴിച്ചു കൊടുക്കുക.
പേരയില വെള്ളത്തിൽ കിടന്ന് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് കുരുമുളകും ഇഞ്ചിയും ചതച്ച് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ശർക്കരയുടെ അച്ചു കൂടി ഇട്ടുകൊടുക്കണം. എല്ലാ ചേരുവകളും വെള്ളത്തിൽ കിടന്ന് നന്നായി കുറുകി പകുതിയായി വറ്റി വരുമ്പോൾ കുറച്ച് ചായപ്പൊടി കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. ഇത് അരിച്ചെടുത്ത് ശേഷം കൃത്യമായ ഇടവേളകളിൽ കുടിക്കാവുന്നതാണ്. ഈ ഒരു കഷായം കുടിച്ച ശേഷം കുറച്ചുനേരം നല്ലതുപോലെ പുതച്ചു കിടന്നാൽ മാത്രമാണ് പനി വിടുകയുള്ളൂ.
ചെറിയ രീതിയിൽ പനി തുടങ്ങുമ്പോൾ തന്നെ ഈ ഒരു കഷായം ഉണ്ടാക്കി കുടിച്ചു നോക്കാവുന്നതാണ്. എന്നാൽ പനി നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതുണ്ട്. വളരെ നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ ഈ ഒരു കഷായത്തിന് യാതൊരുവിധ സൈഡ് എഫക്ടും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : chakki’s chukudu’s