തെന്നിന്ത്യൻ സിനിമക്ക് ഇത് അഭിമാന നിമിഷം; RRR ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം…| Golden Globe Award For The Song ‘Natu Natu’ From The Film RRR Malayalam
Golden Globe Award For The Song ‘Natu Natu’ From The Film RRR Malayalam: ലോകപ്രശസ്തമായ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവേദിയിൽ ചരിത്രമെഴുതി ഇന്ത്യൻ സിനിമ ആർ ആർ ആർ. എസ് എസ് രാജമൗലിയുടെ ഈ സിനിമയിലെ ‘നാട്ടു നാട്ടു’ ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. പ്രശസ്ത സംഗീതസംവിധായകൻ എം എം കീരവാണിയാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന് ഗാനം ഒരുക്കിയത്. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യക്ക് ലഭിക്കുന്നത്.
2009ൽ എ. ആർ റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയിരുന്നത്. ഗോൾഡൻ ഗ്ലോബിൽ മികച്ച സഹനടനുള്ള പുരസ്കാരം “എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്” എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാൻ സ്വന്തമാക്കി. ഏഞ്ചല ബാസെറ്റയെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ എന്ന സിനിമയിലെ അഭിനയതിനാണ് ഏഞ്ചലയെ പുരസ്കാരത്തിനർഹയാക്കിയത്.

RRR-നെ ഗോൾഡൻ ഗ്ലോബ്സിൽ പ്രതിനിധീകരിച്ച് എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ, ഭാര്യ ഉപാസന കാമിനേനി എന്നിവരും വേദിയിൽ എത്തിയിരുന്നു. 1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യ പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീമിനെയും അല്ലൂരി സീതാരാമരാജുവിനെയും അവതരിപ്പിക്കുന്നു.
ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആഗോളതലത്തിൽ 1,200 കോടി രൂപയിലധികം കളക്ഷൻ നേടിയ ചിത്രം , ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച സംവിധായകനുള്ളത് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടി. ചിത്രം വിവിധ വിഭാഗങ്ങളിൽ ഓസ്ക്കാർ നോമിനേഷനായി സമർപ്പിച്ചിട്ടുണ്ട്
Comments are closed.