Get Rid of Rats From Home : എലികളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്നവരായിരിക്കും മിക്ക വീട്ടുകാരും. പ്രത്യേകിച്ച് മഴക്കാലത്ത് എലിശല്യം കൂടുതലായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് എലികൾ പരത്തുന്ന രോഗങ്ങളും വളരെയധികം കൂടുതലാണ്. എലി വിഷം വച്ച് ഫലം കിട്ടാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി പാരസെറ്റമോൾ
ഗുളിക, ചോറ്, ശർക്കര എന്നിവ ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഉപയോഗിക്കുന്നത് പാരസെറ്റമോൾ 400 ആണെങ്കിൽ രണ്ടെണ്ണം എന്ന അളവിലും 600 ആണെങ്കിൽ ഒരു ഗുളിക എന്ന അളവിലുമാണ് എടുക്കേണ്ടത്. ആദ്യം തന്നെ ഒരു പാത്രത്തിൽ ചോറ് എടുത്തു വയ്ക്കുക. ശേഷം ഒരു പേപ്പറിൽ പാരസെറ്റമോൾ ഗുളിക വച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് ചോറിലേക്ക് മിക്സ് ചെയ്ത ശേഷം അല്പം ശർക്കര പൊടി കൂടി ചേർത്തു
കൊടുക്കണം. ഈയൊരു കൂട്ട് എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ എലി അത് തിന്നുകയും ഉദ്ദേശിച്ച കാര്യം നടക്കുകയും ചെയ്യും. മറ്റൊരു രീതി ബിസ്ക്കറ്റ് ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. ഒരു പേപ്പറിൽ ബിസ്ക്കറ്റ് വച്ച ശേഷം അത് നല്ലതുപോലെ പൊടിച്ചെടുക്കുക. നേരത്തെ ചെയ്തതുപോലെ പാരസെറ്റമോൾ ഗുളിക കൂടി ബിസ്ക്കറ്റിലേക്ക് ചേർത്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കാവുന്നതാണ്.
തക്കാളി ഉപയോഗിച്ച് എലിയെ തുരത്തുന്നതാണ് മറ്റൊരു രീതി. അതിനായി തക്കാളി രണ്ട് കഷണങ്ങളായി മുറിച്ച ശേഷം നടുഭാഗത്ത് ചെറിയ ഒരു ഓട്ട ഇട്ടു കൊടുക്കുക. അതിൽ മുളകുപൊടി വിതറി കൊടുക്കുക. ശേഷം അല്പം ശർക്കര പൊടി കൂടി തക്കാളിയുടെ മുകളിൽ വിതറി കൊടുക്കണം. എലി വരുന്ന ഭാഗങ്ങളിൽ ഈ തക്കാളി കഷണം കൊണ്ട് വയ്ക്കുകയാണെങ്കിൽ എലിയെ എളുപ്പത്തിൽ തുരത്താനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. CREDIT : FIZA’S WORLD