കുറച്ചു ഉലുവ എടുക്കാൻ ഉണ്ടോ? എന്നാൽ എടുത്തോളൂ.!! പൂക്കൾ നിറച്ചു വളരാൻ ഒരു മാജിക്‌ വളം.!! | Flower Plant Caring New Trick

Flower Plant Caring New Trick Malayalam : നമ്മുടെ മുറ്റത്തും ടെറസിലും ഒക്കെ ചെടികൾ പൂത്തു നിൽക്കുന്നത് കാണാൻ എന്തു രസമാണല്ലേ. മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയാണ് ഇത്. എന്നാൽ ചെടികൾ നല്ലത് പോലെ പൂക്കണം എങ്കിൽ നമ്മൾ അവയെ നല്ലത് പോലെ സംരക്ഷിക്കുക തന്നെ വേണം. അതിനുള്ള ഒരു മാജിക്‌ വളം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണാൻ കഴിയുന്നത്. ചെടികൾക്ക് വെള്ളം ഒഴിക്കുന്ന സമയത്ത് ഈ വളം കുറച്ച് മിക്സ്‌ ചെയ്തിട്ട് ചെടികൾക്ക് ഒഴിച്ചാൽ അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ എല്ലാം ഇതിൽ നിന്നും ലഭിക്കും.

ചെടികൾക്ക് ആവശ്യമായ നൈട്രജൻ, പൊട്ടാഷ്യം, മഗ്‌നീഷ്യം, കാൽസ്യം മുതലായവ ഈ വളത്തിൽ നിന്നും തന്നെ ചെടികൾക്ക് ലഭിക്കും. ഇത് പൂക്കുന്ന ചെടികൾക്ക് മാത്രമല്ല ഇൻഡോർ പ്ലാന്റ്സ് നന്നായി വളരാനും ഇത് ഉപയോഗിക്കാം. ഈ വളം ഉണ്ടാക്കാനായി കുറച്ചു മുട്ടത്തോട് എടുക്കുക. ഇതിനെ നല്ലത് പോലെ പൊടിച്ചിട്ട് ഒരു കുപ്പിയിലേക്ക് ഇടുക. ഇതിനൊപ്പം ഒരു പിടി ഉലുവയും ഇടുക.

ഈ കുപ്പിയിലേക്ക് നമ്മൾ അടുക്കളയിൽ അരി കഴുകുന്ന വെള്ളം കൂടി ചേർക്കുക. എന്നതിന് ശേഷം ഇത് അടച്ചു വച്ചാൽ മാത്രം മതി. എന്നും എടുത്തൊന്ന് കുലുക്കി വയ്ക്കണം. ഉണങ്ങി നിൽക്കുന്ന റോസാ ചെടിയുടെ കമ്പ് പോലും തളിർക്കാൻ ഈ ഒരു വളം സഹായിക്കും. ചെടികളുടെ വിളർച്ച മാറാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും ഈ ഒരു വളം ഉപയോഗിക്കാം.

നല്ലത് പോലെ നേർപ്പിച്ചു വേണം ഈ വളം പ്രയോഗിക്കാൻ എന്നത് മാത്രം ശ്രദ്ധിച്ചാൽ മതിയാവും. അപ്പോൾ ഈ വളം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. അതൊന്ന് കണ്ടു നോക്കിയിട്ട് വേഗം അടുക്കളയിലേക്ക് പോയിട്ട് ഈ വളം ഒന്ന് ഉണ്ടാക്കി നോക്കൂ.Video Credit : Poppy vlogs

Rate this post

Comments are closed.