താര കുടുംബത്തിലെ താര പ്രതിഭ..! മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച ഈ താരം ആരാണെന്ന് മനസ്സിലായോ.? Famous Actor Childhood Image Viral Malayalam
Famous Actor Childhood Image Viral Malayalam: മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു സ്ഥാനം കണ്ടെത്തി, ചലച്ചിത്ര രംഗത്ത് സജീവമായി നിൽക്കുന്ന ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിൽ ഒന്നാണ് ഇദ്ദേഹത്തിന്റെത്. അച്ഛൻ മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാളാണ്. അമ്മയും അഭിനയത്രി തന്നെ, കൂടാതെ ടെലിവിഷൻ രംഗത്തും താരം സജീവമാണ്. ഇപ്പോഴേ ഒരുവിധം ആളുകൾക്കെല്ലാം ഈ നടൻ ആരാണെന്ന് മനസ്സിലായിട്ടുണ്ടാകും.
ഇനിയും മനസ്സിലാക്കാത്തവർക്കായി ഒരു സൂചന നൽകുകയാണെങ്കിൽ, ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നായക നടനാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ ഭാര്യയും ചലച്ചിത്ര, ടെലിവിഷൻ പ്രേക്ഷകർക്കിടയിലെ സുപരിചിതയാണ്. ഇത്രയൊക്കെ പറഞ്ഞപ്പോൾ തന്നെ ഈ താരം ആരാണെന്ന് നിങ്ങൾക്ക് പിടികിട്ടിയിട്ടുണ്ടാകും. അതെ, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകൻ ഇന്ദ്രജിത്തിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ 1986-ൽ പുറത്തിറങ്ങിയ ‘പടയണി’ എന്ന ചിത്രത്തിൽ ബാലതാരമായി ആണ് ഇന്ദ്രജിത്ത് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ശേഷം, ജയസൂര്യ നായക വേഷത്തിൽ എത്തിയ ‘ ഊമപെണ്ണിന് ഉരിയാടപയ്യൻ’ എന്ന ചിത്രത്തിലൂടെ 2002-ൽ വില്ലൻ വേഷത്തിലാണ് ഇന്ദ്രജിത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പിന്നീട്, മീശ മാധവൻ, മിഴി രണ്ടിലും, ക്ലാസ്സ്‌മേറ്റ്സ്, മലബാർ വെഡിങ്, ത്രീ കിങ്‌സ്, വേട്ട, നൈറ്റ് ഡ്രൈവ് എന്നിങ്ങനെ നിരവധി സിനിമകളിൽ ഇന്ദ്രജിത്ത് വേഷമിട്ടു.
വ്യത്യസ്ത കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ഇന്ദ്രജിത്ത്, നായകൻ, സ്വഭാവ നടൻ, വില്ലൻ തുടങ്ങിയ വേഷങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തുറമുഖം, അനുരാധ ക്രൈം നൊ. 59/2019, റാം തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇന്ദ്രജിത്തിന്റെതായി ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. നടിയും ടെലിവിഷൻ അവതാരികയും ആയ പൂർണിമയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ. എമ്പുരാൻ, ഇതിഹാസ 2 തുടങ്ങി നിരവധി ചിത്രങ്ങൾ ഇന്ദ്രജിത്തിന്റെതായി അനൗൺസ് ചെയ്തിട്ടും ഉണ്ട്

Comments are closed.