വ്യത്യസ്തമായ നിലപാടുകളും കഴ്ച്ചപാടും… മലയാള സിനിമാ ലോകത്തെ മാണിക്യക്കല്ല്; ആളാരാണെന്ന് പിടികിട്ടിയോ.? Famous Actor Chidhood Image Goes Viral Malayalam

Famous Actor Chidhood Image Goes Viral Malayalam: മലയാള സിനിമ മേഖല ഇന്ന് ഇന്ത്യൻ സിനിമാരംഗത്തെ ഏറ്റവും മികച്ച മേഖലയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് തുടർച്ചയായി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനങ്ങളിൽ മലയാള സിനിമയും മലയാളി അഭിനേതാക്കളും തിളങ്ങുന്നത്. ഇന്ന് ഇന്ത്യയെമ്പാടും മലയാള സിനിമയിലെ നടി നടന്മാർക്ക് ആരാധകർ ഉണ്ട് എന്നതും ഒരു വസ്തുതയാണ്. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകരുടെ

ഇഷ്ട താരമായ ഒരു നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇന്ന് മലയാളത്തിൽ തുടർച്ചയായി പ്രേക്ഷകർക്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ചിത്രത്തിൽ കാണുന്ന ഈ കുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ, നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു നായകന്റെ മുഖവുമായി സാമ്യം തോന്നുന്നുണ്ടോ. എങ്കിൽ ആ പേര് ഉടൻ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. മലയാള സിനിമയിലെ പഴയകാല നടനായ സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും ഇളയ മകനും,

ഇന്ന് മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പദവിയിൽ തിളങ്ങിനിൽക്കുന്ന നായക നടനുമായ പ്രിത്വിരാജ് സുകുമാരന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. സഹോദരൻ ഇന്ദ്രജിത്തും സഹോദരന്റെ ഭാര്യ നടി പൂർണ്ണിമ ഇന്ദ്രജിത്തും, പ്രിത്വിരാജ് പ്രോഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ ചുമതല വഹിക്കുന്ന ഭാര്യ സുപ്രിയ മേനോൻ ഉൾപ്പെടുന്ന പ്രിത്വിരാജിന്റെ കുടുംബത്തെ മലയാള സിനിമയിലെ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള കുടുംബമായി കാണാം. 2002-ൽ പുറത്തിറങ്ങിയ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന

ചിത്രത്തിലൂടെയാണ് അച്ഛന്റെയും അമ്മയുടെയും പാദ പിന്തുടർന്ന് പൃഥ്വിരാജും സിനിമയിലെത്തിയത്. പിന്നീട്, യുവ നടൻ എന്ന ലേബലിൽ മലയാള സിനിമയിൽ തിളങ്ങിയ പൃഥ്വിരാജ്, 2015-ന് ശേഷം യുവനടൻമാരിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ പദവി അലങ്കരിക്കാൻ തുടങ്ങി. ഇന്ന് മലയാള സിനിമ പ്രേക്ഷകർക്ക് വമ്പൻ ചിത്രങ്ങൾ മാത്രം നൽകുന്ന, ഒരു നടനും സംവിധായകനുമായി സജീവമായി തിളങ്ങിനിൽക്കുകയാണ് പൃഥ്വിരാജ്.

Rate this post

Comments are closed.