24 ലക്ഷം രൂപക്ക് 1250sqft ൽ ഒരു മനോഹര ഭവനം😮🥰😍സാധാരണക്കാരൻറെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ഒരടിപൊളി വീടും ഇന്റീരിയർ കാഴ്ചകളും!!

ഒരു വീട് എന്ന് പറയുമ്പോൾ നമുക്ക് എപ്പോഴും ഒരു പോസിറ്റീവ് എനർജി ലഭ്യമാക്കുന്ന രീതിയിൽ ആയിരിക്കണം നിർമ്മിക്കേണ്ടത്. ഏതു തിരക്കിൽ നിന്നും ടെൻഷനിൽ നിന്നും നമ്മെ സന്തോഷിപ്പിക്കുവാൻ പലപ്പോഴും പോസിറ്റീവ് എനർജി നിറഞ്ഞ വീടിന് സാധിക്കാറുണ്ട്. ഓരോ വീടുകളും അവയുടെ നിർമാണത്തിനുള്ള വ്യത്യസ്തത കൊണ്ട് കൂടുതൽ മേന്മയുള്ളതും ആയിത്തീരാറുണ്ട്.

ഒറ്റ നിലയിൽ 1250 sqrftൽ നിർമിച്ചിരിക്കുന്ന ഒരു മനോഹരമായ വീടിന്റെ പ്ലാൻ ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇന്റീരിയർ ഉൾപ്പെടെ 24 ലക്ഷം രൂപയാണ് ഈ വീടിനു വന്നിരിക്കുന്ന ചിലവ്. മെയിൻ ഡോർ തുറന്നു ചെല്ലുമ്പോൾ ആദ്യം കാണുന്ന ലിവിങ് റൂമാണ്. പാർട്ടീഷൻ ഒന്നും ചെയ്തിട്ടില്ല.. സിംപിൾ ആയ രീതിയിൽ ജിപ്സം വർക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

പുറമെ നിന്നും കാണുന്നതിനേക്കാൾ സൗകര്യം ഉള്ളിലേക്ക് കയറിയാൽ തോന്നും. ഈ വീടിനു മൂന്ന് ബെഡ്‌റൂം ആണുള്ളത്. ഒരു ബെഡ്‌റൂമിൽ മാത്രമാണ് അറ്റാച്ചഡ് ബാത്രൂം ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഹാളിനു സമീപമായി ഒരു കോമ്മൺ ബാത്രൂം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ കിച്ചൻ തന്നെയാണ് നിർമിച്ചിരിക്കുന്നത്.

കബോർഡ് വർക്കായി അലുമിനിയം ഫാബ്രിക്കേഷൻ ആണ് ചെയ്തിരിക്കുന്നത്. സിംഗിൾ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റനിലയിലുള്ള ഈ വീടിന്റെ ടെറസിൽ പ്ലാസ്റ്ററിങ് ചെയ്തിട്ടുണ്ട്. കൂടാതെ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിദാനം കൂടി ഈ വീടിന് സെറ്റ് ചെയ്യുന്നത്. പുറത്തെ ഗേറ്റ് തുടങ്ങിയ വർക്കുകൾക്കെല്ലാം കൂടി ചിലവായിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ

Rate this post

Comments are closed.