ഇറച്ചി കറിയുടെ അതേ രുചിയിൽ അടിപൊളി വെള്ള കടലക്കറി; ഇനി കടലക്കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!!!

വെള്ളക്കടല ഉപയോഗിച്ച് നല്ല കൊഴുത്ത ചാറോടു കൂടി നല്ല ടെസ്റ്റിലെ എങ്ങനെ കടല കറി ഉണ്ടാക്കാം എന്നുള്ള ഒരു റെസിപ്പി നമുക്ക് നോക്കാം. ഇതിനായി ആദ്യം വേണ്ടത് 150 ഗ്രാം വെള്ളക്കടല എടുത്ത് കുറച്ചധികം വെള്ളം ഒഴിച്ച് ഒരു ആറ് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം ഈ കടല കുക്കറിലേക്ക് ഇട്ട് പത്ത് അല്ലി വെളുത്തുള്ളി ഒരു സവാള ചെറുതായി അരിഞ്ഞതും

രണ്ട് തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ കുരുമുളകു പൊടിയും ഒരു ടീസ്പൂൺ പെരുംജീരകം വറുത്തു പൊടിച്ചതും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം വേവിച്ചെടുക്കുക. വേവിച്ച്

എടുത്തതിനുശേഷം വേവിച്ചെടുത്ത ഒരു കാൽക്കപ്പ് കടല എടുത്ത് നന്നായി അരച്ചെടുക്കുക മിക്സിയിലിട്ട്. ചൂടായ പാനിലേക്ക് ശകലം വെളിച്ചെണ്ണയൊഴിച്ചു 2 ഏലക്കായും കുറച്ച് കറിവേപ്പിലയുമിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം പൊടികളുടെ പച്ചമണം മാറി കഴിഞ്ഞ് നമ്മൾ

നേരത്തെ മിക്സിയിൽ അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. എന്നിട്ട് നമ്മൾ വേവിച്ച് വച്ചിരുന്ന കടല കൂടി ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഈ അരപ്പ് വേവിച്ച് ചേർത്തത് കൊണ്ട് തന്നെ വളരെ സ്വാദിഷ്ടമായ ഒരു ഗ്രേവി നമുക്ക് കിട്ടുന്നതാണ് എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. Shahanas Recipes

Comments are closed.