ഇന്ന് നമുക്ക് തയ്യാറാക്കാം വളരെയെളുപ്പത്തിൽ ഉള്ള ഉണ്ണിയപ്പം.!! തുടക്കകാർക്കും പരിചയപ്പെടാവുന്ന രീതി ഇതാ.!! Easy & Soft Unniyappam with Rice Flour | Kuzhiyappam

ഇന്ന് വളരെ എളുപ്പത്തിൽ അരിപ്പൊടി കൊണ്ട് സോഫ്റ്റ് ആയി തയ്യാറാക്കാവുന്ന ഈസി ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. അതിനായി അരിപ്പൊടി, മൈദ, റവ എന്നിവയാണ് ആദ്യം വേണ്ടത്. ഇവയെല്ലാം ഒരേ അളവിൽ വേണം എടുക്കാൻ. ഒരു കപ്പ് ആണ് എടുക്കുന്നതെങ്കിൽ മൂന്നും ഒരു കപ്പും അര കപ്പ് ആണെങ്കിൽ മൂന്നും അരക്കപ്പ് എടുക്കാവുന്നതാണ്. വറുത്ത അരിപ്പൊടിയോ പച്ചരി അരച്ചോ ഒക്കെ നമുക്ക് ഈ ഉണ്ണിയപ്പം തയ്യാറാക്കാവുന്നതാണ്.

ഇനി ഇതിലേക്ക് വേണ്ടത് പാളയംകോടൻ പഴമാണ്. സാധാരണ ഉണിയപ്പത്തിന് എടുക്കുന്നത് പാളയംകോടൻ പഴമാണ്. നന്നായി പഴുത്ത പഴം വേണം ഉണ്ണിയപ്പത്തിന് എടുക്കാൻ. അത് ഉണ്ണിയപ്പം സോഫ്റ്റ് ആകുന്നതിനും ഉണ്ണിയപ്പത്തിന്റെ കറ അനുഭവപ്പെടാതിരിക്കുന്നതിനും സഹായിക്കും. ഒരു കപ്പ് പൊടികളുടെ അളവിന് 6 പഴം എങ്കിലും കുറഞ്ഞത് വേണം. പഴം നന്നായി ആദ്യം അരയ്ക്കുകയാണ് വേണ്ടത്. അതിനായി ആറ് പഴം തൊലി കളഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ട് അരക്കപ്പ് ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ശർക്കരപ്പാനി തയ്യാറാക്കി പഴത്തിലേക്ക് ഒഴിച്ചുകൊടുത്ത്(കുറച്ചു മാത്രം ) ഇതൊന്ന് അരച്ചെടുക്കുക.

നന്നായി അരച്ചെടുത്ത ശേഷം ഏലക്കാപ്പൊടി ഇട്ട് ഇത് ഒന്നുകൂടി അരച്ചെടുക്കാം. 3 ഏലയ്ക്കാ പൊടിച്ചതാണ് നമ്മൾ എടുക്കുന്നത്. ഒരു ബൗൾ എടുത്ത് അരിപ്പൊടി, മൈദ, റവ എന്നിവ എടുത്തു വച്ചിരിക്കുന്നത് ഇട്ടുകൊടുക്കാം. ഇത് നന്നായി ഒന്ന് മിക്സ് ചെയ്യാം. ഒരു നുള്ള് ഉപ്പ് ഇട്ട് വേണം ഇതൊന്ന് മിക്സ് ചെയ്ത് എടുക്കുവാൻ. ഇതിലേക്ക് ബാക്കി വന്നിരിക്കുന്ന എടുത്തു വച്ചിരിക്കുന്ന ശർക്കരപ്പാനി ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം

ഇത് മിക്സ് ചെയ്തശേഷം മിക്സിയുടെ ജാറിൽ പഴത്തിനൊപ്പം ഇട്ട് ഈ മാവ് കൂടി അരച്ചെടുക്കാം. വെള്ളം പാകത്തിന് നോക്കി വേണമെങ്കിൽ വെള്ളം ഒഴിക്കാവുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്ന രീതിയിൽ വേണം മാവ് അരച്ചെടുക്കുവാൻ. തുടർന്നുള്ള ഭാഗവും വീഡിയോയിൽ നിന്ന് കാണാം.Veena’s Curryworld

Rate this post

Comments are closed.