Easy Crispy Rava Snack Recipe : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- റവ – ഒന്നര കപ്പ്
- ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ
- ഉപ്പ് – 2 നുള്ള്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
റവ നന്നായി പൊടിച്ചെടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന് കുഴയ്ക്കുന്ന പാകത്തിൽ കുഴച്ചെടുക്കുക. കുറച്ച് മൈദ പൊടി തൂകിയ ഒരു പ്രതലത്തിലേക്ക് വെച്ച് നന്നായി
പരത്തിയെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക.
അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഓരോ ചതുരകഷണങ്ങളും ചേർത്ത് നന്നായി വറുത്തെടുക്കുക. നല്ല മൊരിഞ്ഞ സൂപ്പർ റവ ചിപ്സ് തയ്യാറാക്കി എടുക്കാം. വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കരുത്. vedio credit : Mini’s Passion