വിവാഹ നിച്ഛയം കഴിഞ്ഞു.! കേരളം കര ഒട്ടാകെ കാത്തിരുന്ന റോബിൻ ആരതിപൊടി എൻഗേജ്മെന്റ് ആർഭാടമായി നടന്നു; ഇനി വിവാഹത്തിനായുള്ള കാത്തിരിപ്പ് എന്ന് ആരാധകർ…| Dr Robin Radhakrishnan And Arati Podi Engagement Malayalam
Dr Robin Radhakrishnan And Arati Podi Engagement Malayalam: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ റോബിൻ രാധാകൃഷ്ണന് വേണ്ടി പ്രത്യേകം ഫാൻ ഗ്രൂപ്പുകൾ വരെ സോഷ്യൽ മീഡിയയിൽ ഉടലെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രം നിരവധി ആരാധകരാണ് റോബിന് സ്വന്തമായുള്ളത്. സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ സജീവ സാന്നിധ്യമാണ് റോബിൻ. റോബിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
റോബിന്റെ വിവാഹ വിശേഷങ്ങൾ ആണ് ഇവ. ഇപ്പോഴിതാ റോബിൻ രാധാകൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ആരതി പൊടിയാണ് വധു. റോബിന്റെയും ആരതിയുടെയും പ്രണയം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും സോഷ്യൽ മീഡിയ താരങ്ങളാണ്. ഒരു ഇന്റർവ്യൂ എടുക്കാൻ വേണ്ടി ചെന്നപ്പോഴാണ് ആരതിയും റോബിനും തമ്മിൽ പ്രണയത്തിലാകുന്നത്. എന്നാൽ ആ പ്രണയത്തിനൊടുവിൽ ഇരുവരും ഒന്നിക്കാൻ പോവുകയാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിലെ ചർച്ച. ഒരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ്,

ആരതിയെ ചേർത്തുപിടിച്ചു കൊണ്ടും , എൻഗേജ്മെന്റ് മോതിരങ്ങൾ കാണിച്ചുകൊണ്ടുമുള്ള ഫോട്ടോസ് ആണ് റോബിൻ പങ്കുവെച്ചിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിട്ടുള്ളത്. ലഹങ്കയാണ് ആരതിയുടേത്. എന്നാൽ അതേസമയം റോബിൻ ധരിച്ചിരിക്കുന്നത് കുർത്തിയാണ്. പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്ക് ശേഷം വ്യക്തിജീവിതത്തിലെ സന്തോഷങ്ങൾ ആസ്വദിക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ആരതി റോബിനെയും റോബിൻ ആരതിയെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന ഇരുവരുടെയും
ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കാണുമ്പോൾ തന്നെ ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇരുവർക്കും വിവാഹാശംസകൾ വന്നുകൊണ്ടിരിക്കുന്നത്. ഈയടുത്ത ദിവസം വിവാഹമോതിരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.ഈയടുത്ത് റോബിൻ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഫാഷൻ ഡിസൈനർ ആണ് ആരതിപ്പൊടി.
Comments are closed.