സോഫിയുടെ സ്വന്തം ഭൂതം; ബിഗ് ഫ്രണ്ട്ലി ജയന്റും അനാഥ പെൺകുട്ടിയുടെയും സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ദി ബിഎഫ്ജി…| Disney’s The BFG Movie Malayalam
Disney’s The BFG Movie Malayalam: റോൾഡ് ഡാലിന്റെ നോവലിൽ സ്റ്റീവൻ സ്പിൽബർഗ് ഒരുക്കിയ ചിത്രമാണ് “ദി ബി എഫ്ജി” (ബിഗ് ഫ്രണ്ട്ലി ജയന്റ് ). ഒരു അനാഥ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ചിത്രത്തിലെ ബിഗ് ഫ്രണ്ട്ലി ജയന്റ് സൗഹൃദപരമായ പെരുമാറ്റ രീതിയാണെങ്കിൽ മറ്റ് ഭൂതങ്ങൾ ഭയപ്പെടുത്തുന്നവരും “ഹ്യൂമൻ ബീൻസ് ” എന്ന് പറയുന്ന മനുഷ്യരെ ഭക്ഷിക്കാൻ ഇഷ്ടപെടുന്നവരാണ്. ഭൂതങ്ങളുടെ ലോകത്ത് എത്തുന്ന സോഫി എന്ന കുട്ടിയെ സംരക്ഷിക്കുന്ന ഭൂതമാണ് ബിഎ ഫ്ജി.
വലിയതും ദുഷ്ടൻമാരുമായ ഭൂതങ്ങളിൽ നിന്ന് ഒളിച്ചിരിക്കുന്ന സോഫിയെ ഈ ഭൂതങ്ങൾ അന്വേഷിക്കുന്നതും കൂടാതെ നല്ലവനായ ബിഎഫ്ജി സോഫിയെ ഈ നീചന്മാരിൽ നിന്ന് സംരക്ഷിക്കുന്നതുമാണ് ചിത്രത്തിൽ കാണാനാവുന്നത്.തമാശകളും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളും അടങ്ങിയ ഈ ചിത്രം അടുവെൻചർ ഫാന്റസി വിഭാഗത്തിൽ ഉൾപെടുത്താവുന്നതാണ്.പത്തുവയസുള്ള സോഫി എന്ന പെൺകുട്ടി ഈ ഫ്രണ്ട്ലി ജയന്റുമായി കണ്ടുമുട്ടുന്നതും അതിനിടയിൽ

സംഭവിക്കുന്ന സാഹസികത നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു നയിക്കുന്നത്. ഏകദേശം 24 അടി നീളമുള്ള ഈ ജയന്റിനെ കാണുമ്പോൾ സോഫി ആദ്യം ഭയപ്പെടുന്നതും എന്നാൽ സത്യത്തിൽ വളരെ നല്ലവനും സൗമ്യനുമായ ഈ ഫ്രണ്ട്ലി ജയന്റുമായി സൗഹൃദത്തിൽ ആവുന്ന പെൺകുട്ടിയും ഭൂതവും ആ ലോകത്ത് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ചിത്രത്തിൽ കാണാം.സോഫി എന്ന പെൺകുട്ടിയുടെ സാന്നിധ്യം ബ്ലഡ്ബോട്ടർ, ഫ്ലെഷ്ലംപീറ്റർ,
എന്ന് പേരുള്ള മറ്റ് ഭൂതങ്ങൾ അറിയുകയും തുടർന്ന് ഇവരുമായുള്ള സാഹസിക രംഗങ്ങളും പറയുന്ന ചിത്രത്തിൽ പിന്നീട് ലണ്ടനിലേക്ക് യാത്ര ചെയ്യുന്ന സോഫിയും ബിഎഫ്ജിയും എലിസബത്ത് രാജ്ഞിയെ ഈ വിവരങ്ങൾ അറിയിക്കുകയാണ്. എല്ലാ മോശം ജയന്റ്സ് അഥവാ ഭൂതങ്ങളെയും ഈ ലോകത്ത് നിന്ന് ഇല്ലാതാകാൻ സഹായിക്കണമെന്ന് ബോധിപ്പിക്കുകയുമാണ് ചെയ്യുന്നത്.ഐഎംഡിബി യിൽ 6.3 റേറ്റിംഗ് ആണ് ഈ ചിത്രത്തിന് ഉള്ളത്.
Comments are closed.