കാത്തിരുന്ന ദിവസം ഒടുവിൽ എത്തി.!! ഡിംപിള്‍ റോസിന്റെ വീട്ടിലെ പുതിയ വിശേഷം ശ്രദ്ധേയമാവുന്നു | Dimple Rose Brother Marriage News Malayalam
Dimple Rose Brother Marriage News Malayalam: സീരിയല്‍ നടിയായ ഡിംപിള്‍ റോസിനെ പോലെ തന്നെ നടിയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലില്‍ വീഡിയോസ് പങ്കുവെച്ചതോടെയാണ് താരകുടുംബം വാര്‍ത്തകളില്‍ നിറയുന്നത്. ഡിംപിളിനെ പോലെ തന്നെ നാത്തൂനായ ഡിവൈന്റെ വിശേഷങ്ങള്‍ക്കും ആരാധകര്‍ കാത്തിരിക്കാറുണ്ട്. നടി മേഘ്ന വിന്‍സെന്റിന്റെ മുന്‍ ഭര്‍ത്താവായ ഡോണിനെയാണ് ഡിവൈന്‍ വിവാഹം കഴിച്ചത്. ഡിവൈന്‍ തന്റെ യൂട്യൂബ്
ചാനലിലൂടെ ഡോണിനെ വിവാഹം കഴിച്ചത് മുതലുള്ള വിശേഷങ്ങള്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഇത്തവണ ഭര്‍ത്താവ് ഡോണും ഡിവൈനിനൊപ്പം വീഡിയോയില്‍ കാണാനാവുന്നതാണ്. ഇപ്പോൾ യൂട്യൂബിൽ നിറഞ്ഞു നിൽക്കുന്ന ഡിവൈൻ ഒരു സന്തോഷ വാർത്തയുമായാണ് പുതിയ വീഡിയോയിൽ എത്തിയത്. ഡിവൈൻ ഡോണുമായി പള്ളിയില്‍ വെച്ച് വിവാഹം കഴിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നും അതിനാൽ തന്റെ മകന്റെ മാമോദീസയും

നടത്തിയിട്ടില്ല എന്നും മുൻപ് ഡിവൈൻ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആണ് ഡിവൈൻ മനസ് തുറന്നത്. എന്നാൽ ഇപ്പോൾ പുതിയ വീഡിയോയിൽ താരം ആ സന്തോഷ വാർത്ത പങ്കുവെക്കുകയാണ്. ഡോൺ ഇപ്പോൾ ലീഗലി ഡിവോഴ്സ്ഡ് ആയി എന്ന വാർത്ത ആണ് ആരാധകരുമായി പങ്കുവെച്ചത്. ഡോൺ മുൻപ് നിയമപരമായി വേര്‍പിരിഞ്ഞ വ്യക്തിയാണ് എന്നാല്‍
പള്ളിയിലെ സഭാകോടതിയുടെ കാര്യങ്ങൾ പ്രകാരം അവിടെ ഡിവോഴ്സ് ആയിരുന്നില്ല. സഭ അത്ര പെട്ടെന്ന് ഡിവോഴ്സ് നൽകില്ല കാരണം കുറേ നിയമങ്ങളുള്ള സഭയുടെ കോടതിയില്‍ നിന്നും ഡിവോഴ്സ് കിട്ടാത്തത് കൊണ്ടാണ് ഇവർ മുൻപ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാൽ ഇപ്പോൾ സഭയുടെ ഡിവോഴ്സ് ലഭിച്ചതോടെ പള്ളിയിൽ വെച്ച് പുനർ വിവാഹത്തിന് ഒരുങ്ങുകയാണ് ഡിവൈനും ഡോണും. തന്റെ തോമുവിന്റെ മാമോദീസയും ഇനി നടത്തുമെന്ന് ഡിവൈൻ അറിയിച്ചു. പള്ളിയില്‍ വെച്ചുള്ള ഇവരുടെ വിവാഹം കഴിഞ്ഞിട്ടായിരിക്കും തോമുവിന്റെ മാമോദീസയെന്ന് ഡിവൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കി.
Comments are closed.