ബർത്ഡേയ് ആഘോഷങ്ങൾ പൊടിപൂരം; അതിഗംഭീരമായി തോമുവിൻറെ ബർത്ഡേയ് ആഘോഷിച്ച് ഡിമ്പിൾ റോസും കുടുംബവും…| Dimple And Family Celebrate Thommu Birthday Malayalam

Dimple And Family Celebrate Thommu Birthday Malayalam: കുട്ടിത്താരമായി സിനിമയിൽ എത്തിച്ചേരുകയും പിന്നീട് സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് ഡിമ്പിൾ റോസ്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട് ഈ താരം. സിനിമ സീരിയൽ രംഗത്തു നിന്ന് ഇപ്പോൾ താരം വിട്ട് നിൽക്കുകയാണ്. ഡിമ്പിൾ റോസും താരത്തിന്റെ ഭർത്താവ് അന്റേം ഫ്രാൻസിസും തങ്ങളുടെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ ഇവരുടെ ആരാധകർക്കായ് നിരന്തരം പങ്കുവെക്കാറുണ്ട്.

തന്റെ കുഞ്ഞ് വാവയെ കുറിച്ചും ആദ്യം വെളിപ്പെടുത്തലുകൾ നടത്തിയത് തന്റെ ചാനലിലൂടെ ആണ്. പിന്നീട് യുട്യൂബ് ചാനലിൽ നിന്ന് വിട്ട് നിന്നിരിന്നു. പാച്ചു എന്നാണ് താരം തന്റെ കുഞ്ഞിനെ വിളിക്കുന്നത്. ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ഡിമ്പിൾ റോസ് യുട്യൂബിൽ പങ്കുവെച്ച പുത്തൻ വീഡിയോ ആണ്. തോമുന്റെ ബര്ത്ഡേ ഒരുക്കങ്ങൾ നടത്തുന്നതിന്റെ വീഡിയോ ആണ് യുട്യൂബിൽ പങ്കുവെച്ചത്.

ഡെക്കോറും മറ്റ് ഒരുക്കങ്ങളും കുടുംബവുമൊത്ത് ചെയ്യുന്നത് കാണാം. ഡോൺ ചേട്ടന്റെ മകൻ ആണ് തോമു. കുടുംബത്തിലെ എല്ലാരും ചേർന്ന് മനോഹരമായി ബര്ത്ഡേ പാർട്ടി ഒരുക്കിയിരിക്കുകയാണ് ഇവർ. ബ്ലിപ്പി തീംമിൽ ആണ് പാർട്ടി ഒരുക്കങ്ങൾ നടത്തിയത്. തോമുന്റെ ബര്ത്ഡേ സെലിബ്രേഷൻ മുൻപ് മമ്മിയുടെ ബര്ത്ഡേ സെലിബ്രേഷൻ മിസ്സ്‌ ചെയ്തതിനാൽ മമ്മിക്ക് വേണ്ടിയും ഒരു കേക്ക് ഇവർ ഒരുക്കിയിരുന്നു. ഡാഡിയും, ഡോൺ ചേട്ടനും,

മമ്മി ആൻസി ചേട്ടൻ ഡിവൈനും ഒരുമിച്ച് കേക്ക് മുറിച്ചു ആഘോഷിക്കുന്നത് കാണാം. നിരവധി ആരാധകർ ആണ് ഡിമ്പിൾ റോസ് യുട്യൂബിൽ പങ്കുവെച്ച ഈ പുതിയ വിഡിയോയ്ക്ക് കമന്റുകളുമായി വിഡിയോയ്ക്ക് ചുവടെ എത്തിയത്. തോമു കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ, ഹാപ്പി ബര്ത്ഡേ പാച്ചു മോൻ എന്നിങ്ങനെ നിരവധി കമന്റുകൾ താരത്തിന്റെ ആരാധകർ വിഡിയോയ്ക്ക് താഴെ കുറിച്ചു.

Rate this post

Comments are closed.