അച്ഛനും അമ്മക്കും ആഡംബര വീട് സമ്മാനിച്ച് നടൻ ധനുഷ്; 150 കോടി വിലമതിക്കുന്ന ആർഭാട ഭവനം..! കണ്ണ് തള്ളി ആരാധകർ…| Dhanush Build Luxury Home To His Parents Malayalam

Dhanush Build Luxury Home To His Parents Malayalam: തമിഴ് സിനിമ മേഖലയിലെ മിന്നും താരങ്ങളിൽ ഒരാളാണ് നടൻ ധനുഷ്. ഇപ്പോൾ താരം തന്റെ മാതാപിതാക്കള്‍ക്കായി സ്വപ്ന ഭവനം സമ്മാനിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ഇപ്പോൾ ധനുഷ് മാതാപിതാക്കൾക്കായി വീട് നിർമ്മിച്ച് നൽകിയത്. റിപ്പോർട്ട് ലഭിക്കുന്നത് 150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ്. മഹാശിവരാത്രിയായ ഇന്നലെയാണ് ഈ വീടിന്റെ ഗൃഹ പ്രവേശം നടത്തിയത്. വീടിന്റെ നിര്‍മാണം

കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. 2021 ല്‍ ആണ് ഗൃഹാനിർമ്മാണം തുടങ്ങിയത്. ഈ പുതിയ വാർത്തകൾ പങ്കുവെച്ചത് ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡൻ’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത സുബ്രഹ്‍മണ്യം ശിവയാണ്. ശിവ സുബ്രഹ്‍മണ്യം പറഞ്ഞത് ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ്. ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘വാത്തി’യാണ് ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ തീയറ്ററിൽ പ്രദര്‍ശനത്തിന് എത്തിയത്.

മികച്ച പ്രതികരണമാണ് സംയുക്ത നായികയായ ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. വാത്തി സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്‍ലൂരിയാണ്. ചിത്രം രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങിയ ചിത്രം ഹിറ്റ്‌ ആയിരിക്കുകയാണ് ഇപ്പോൾ. ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 12 കോടി രൂപ ആദ്യ ദിവസം നേടി. ഈ ചിത്രത്തിന് ആദ്യ ദിവസം വലിയ ബുക്കിംഗ് ലഭിച്ചില്ല എങ്കിലും മികച്ച അഭിപ്രായം വന്നതും ശിവരാത്രി അവധിയും

കാരണത്താൽ തിയേറ്ററുകളില്‍ ആളെ കയറ്റി. ‘സര്‍’ എന്ന പേരിലാണ് തെലുങ്കില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സംയുക്ത ചിത്രത്തിലെ നായിക ആയെത്തി മികച്ച പ്രതികരണമാണ് നേടുന്നത്. പ്രതിനായകന്‍ സമുദ്രക്കനിയാണ്. ചിത്രത്തില്‍ ധനുഷ് ഗണിത അദ്ധ്യാപകനായെത്തുകയും അഴിമതിക്കെതിരായും വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിന് എതിരായും പോരാടുന്നതായാണ്. ചിത്രത്തിന്റെ സംഗീതം ജിവി പ്രകാശ് ആണ്.

Rate this post

Comments are closed.