ആർഭാട ചടങ്ങുകൾക്കിടയിൽ ഇതാ ഒരു സിമ്പിൾ ചടങ്ങ്; ദേവികയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് വിജയ്.!! ഇത് മാതൃക തന്നെ…| Devika Vijay Baby Shower Video Goes Viral Malayalam
Devika Vijay Baby Shower Video Goes Viral Malayalam: മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാർ. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തിയ ശ്രദ്ധേയനായ ഗായകൻ വിജയ് മാധവ് ആണ് ദേവികയുടെ ജീവിതപങ്കാളി. ഇപ്പോൾ വിജയ് പങ്കുവച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വളരെ ലളിതവും സുന്ദരവുമായി ദേവികയുടെ വളകാപ്പ് വീട്ടിൽ തന്നെ ചുരുങ്ങിയ നേരം കൊണ്ട് നടത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെച്ചാണ് വിജയ് എത്തിയത്.
‘വളക്കാപ്പ് ഇത്രേയുള്ളൂ. അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞ് ആഗ്രഹം സാധിച്ചു’ എന്നാണ് വീഡിയോ പങ്കുവെച്ച് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘ഞങ്ങൾ ഹോസ്പിറ്റൽ പോയി ചെക്കപ്പ് കഴിഞ്ഞ് തിരിച്ച് വന്ന സമയം കൊണ്ട് പൂജ്യ ചേച്ചി ഉണ്ടാക്കിയതാ…. ഒമ്പതുതരം ഐറ്റം കൊണ്ട് ഒരു വളക്കാപ്പ്. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു. 10 മിനിറ്റിനുള്ളില്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് ഇറങ്ങാന്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഇത്.’

‘പെട്ടെന്ന് നടത്തിയ പരിപാടിയാണ് ഇത്’ എന്നൊക്കെയാണ് വിജയ് കുഞ്ഞ് ആഘോഷത്തെക്കുറിച്ച് കുറിച്ചത്. വീഡിയോ പുറത്ത് വന്നതോടെ നിരവധി പേർ കമന്റുമായി എത്തി സന്തോഷം പങ്കുവെച്ചു. ‘വളരെ നാളായി ഞങ്ങളും കാണാൻ ആഗ്രഹിച്ചിരുന്നു.’ ‘കുറച്ച് ലളിതമായി പോയി… എന്നാലും സന്തോഷം, എന്തൊരു ലളിതമായ ചടങ്ങ്, നല്ല ആചാരങ്ങൾ മനുഷ്യനെ നന്മയിലോട്ട് നയിക്കും’ തുടങ്ങിയ കമന്റുകളാണ് താരദമ്പതികളുടെ വീഡിയോയ്ക്ക് ലഭിച്ചത്.
‘ഇതുപോലെ മുഖത്തൊക്കെ തേക്കുന്നത് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒമ്പതാം മാസത്തിലായിരിക്കും എന്റെ വളക്കാപ്പ് എന്ന് ഞാന്‍ കരുതിയിരുന്നു. അത് ചേച്ചി തന്നെ വന്ന് ചെയ്യുമെന്ന് കരുതിയിരുന്നു’ എന്നാണ് ദേവിക ഈ സുവർണ്ണ നിമിഷത്തെ പറ്റി പറഞ്ഞത്. അവളുടെ ആഗ്രഹം കൊള്ളാം… ഞാന്‍ ഹൈദരാബാദില്‍ നിന്നും വരേണ്ടി വന്നു എന്നായിരുന്നു പൂജ്യ പറഞ്ഞത്. ഈ സർപ്രൈസ് നൽകുവാനായി ഹൈദരാബാദിൽ നിന്ന് എത്തിയത് ആണ് പൂജ്യ എന്നാണ് വീഡിയോയിൽ വിജയ് പറയുന്നത്.
Comments are closed.