ഈ പഴത്തിൻറെ പേരറിയാവുന്നവർ പറയൂ.. ഈ കുഞ്ഞുപഴത്തിന് ഇത്രയേറെ ഗുണങ്ങളോ.!! Custard apple Benefits Malayalam

നമ്മുടെ വീടുകളിലും പരിസരങ്ങളിലും യഥേഷ്ടം കാണുന്ന ഫലങ്ങളിൽ ഒന്നാണല്ലോ ആത്തച്ചക്ക അല്ലെങ്കിൽ സീതപ്പഴം. കുട്ടികൾ എന്നപോലെ മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇതിന്റെ രുചി. നാം പലപ്പോഴും ഇത് കഴിക്കാറുണ്ടെങ്കിലും ഇതിന്റെ പൂർണ്ണമായ ഔഷധ ഗുണങ്ങളെ കുറിച്ച് ഒരു പക്ഷേ നമുക്ക് അറിവുണ്ടാകണമെന്നില്ല. നീന പഴം, എനിയ പഴം, സീത പഴം എന്ന പേരുകളിൽ പല പ്രദേശങ്ങളിൽ

അറിയപ്പെടുന്ന ഈ ഒരു ഫലത്തിന്റെ ജന്മദേശം അമേരിക്കയിലെ ഉഷ്ണ മേഖല പ്രദേശങ്ങളാണ്. ഔഷധ ഗുണത്തോടൊപ്പം തന്നെ ഏറെ സ്വാദിഷ്ട്ടം കൂടിയായ ഈ ഒരു ഫലത്തിൽ വിറ്റാമിൻ എ, വിറ്റാമിൻ സി അടക്കമുള്ള നിരവധി ധാതുക്കളും അടങ്ങിയിട്ടുണ്ട്. കോപ്പർ മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ പോഷക ഘടകങ്ങളും ഈയൊരു പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു മധുരമുള്ള ഫലം എന്നതിനാൽ തന്നെ

ശരീരത്തിന്റെ ദഹന പ്രക്രിയയും ദാഹവും തളർച്ചയും ഇത് മാറ്റുന്നതാണ്. ശരീരഭാരം വർദ്ധിപ്പിക്കാനും, രോഗ പ്രതിരോധ ശേഷി ഉണ്ടാക്കാനും മാത്രമല്ല ക്യാൻസറിനെ പ്രതിരോധിക്കാനും കാൻസർ കോശങ്ങളെ ഇല്ലായ്മ ചെയ്യാനുമുള്ള കരുത്തും ഈ പഴത്തിനുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കാനും ദന്ത സംരക്ഷണവും കണ്ണുകളുടെ ആരോഗ്യവും കാഴ്ച ശക്തിയും ഇത് ഉറപ്പുവരുത്തുന്നതിലൂടെ പൂർണ്ണമായ ആരോഗ്യ ഘടകങ്ങൾ മാത്രമാണ്

ഈ പഴത്തിൽ അടങ്ങിയിട്ടുള്ളത്. മാത്രമല്ല സന്ധികൾക്കിടയിലെ വേദന കുറക്കാനും ഈയൊരു പഴം സഹായിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പഴത്തിന്റെ ഉള്ളിൽ പുഴുക്കൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കഴിക്കുന്നതിനു മുമ്പ് ഇവ പൂർണമായി വൃത്തിയാക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ..

2/5 - (1 vote)

Comments are closed.