ഇത് മണ്ണിൽ കുഴിച്ചിട്ടാൽ കറിവേപ്പ് കാട് പോലെ തഴച്ചു വളരും.. ഏതുകാലാവസ്ഥയിലും കറിവേപ്പ് ഭ്രാന്ത് പിടിച്ചതുപോലെ തഴച്ചുവളരാൻ കിടിലൻ സൂത്രം.!! Curryleaves Plant Growing Tips malayalam

നമ്മുടെ എല്ലാവരുടെയും വീടുകളിൽ അത്യാവശ്യമായി വളർത്തേണ്ട ഒരു സസ്യമാണ് കറിവേപ്പ്.. കറിവേപ്പിന്റെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ മാർക്കറ്റിൽ എത്തുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷം അടിച്ചെത്തുന്നതും കറിവേപ്പ് തന്നെ. അതുകൊണ്ട് തന്നെ കറിവേപ്പ് നമ്മുട വീടുകളിൽ നട്ടുവളർത്തേണ്ടത് അത്യാവശ്യമാണ്. അടുക്കളത്തോട്ടം തുടങ്ങുന്ന ഏതൊരാളും കറിവേപ്പ് വെച്ചുപിടിപ്പിക്കുവാൻ ശ്രമിക്കാറുണ്ട്.

എന്നാൽ കറിവേപ്പ് കൃഷി ചെയ്യുമ്പോൾ പലരിലും ഉള്ള പ്രശ്നമാണ് കറിവേപ്പ് മുരടിച്ചു പോകുകയും വളരാതിരിക്കുകയും ചെയ്യുന്നത്. കറിവേപ്പില നല്ലതുപോലെ തഴച്ചു വളരാൻ ഉള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. കറിവേപ്പ് എല്ലാ സ്ഥലങ്ങളിലും വളരാറില്ല. നട്ടുവളർത്തുന്ന സ്ഥലങ്ങൾക്കനുസരിച്ചും അവിടത്തെ മൂലകങ്ങളുടെ ലഭ്യതക്കനുസരിച്ചും കറിവേപ്പിന്റെ വളർച്ചക്ക് വ്യത്യാസം വരാറുണ്ട്.

നല്ല വെയിൽ ലഭിക്കുന്ന സ്ഥലമാണ് കറിവേപ്പ് വളർത്താൻ അനുയോജ്യം. ചായച്ചണ്ടി, മുട്ടത്തൊണ്ട് തുടങ്ങിയവ ഇട്ടുകൊടുക്കുന്നത് കറിവേപ്പ് കരുത്തോടെ വളരാൻ സഹായിക്കും. കടലപ്പിണ്ണാക്ക് കഞ്ഞിവെള്ളത്തിൽ ചേർത്തും ഒഴിച്ച് കൊടുക്കാം. കട്ടൻചായ സ്പ്രേ ചെയ്തു കൊടുക്കുന്നത് കീടങ്ങളെ തുരത്തുവാൻ സഹായിക്കുന്നതാണ്. കറിവേപ്പിന്റെ വളർച്ചക്കുറവ് പരിഹരിക്കാൻ ചെടിയുടെ ചുവട്ടിൽ നിന്നും മാറി കുഴിയെടുത്

പഴകിയ ഇരുമ്പു വസ്തുക്കൾ ഇട്ടു മണ്ണിട്ട് മൂടുക. ചെടികളില് മഞ്ഞളിപ്പ് മുരടിപ്പ് തുടങ്ങിയവ തടയുവാൻ ഇത് സഹായിക്കും. ഇരുമ്പിന്റെ വസ്തുക്കൾ വെള്ളത്തിൽ രണ്ടഴ്ച ഇട്ട് ചെടികൾക്ക് ഒഴിച്ച് കൊടുക്കുന്നതും ഗുണകരമാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : URBAN ROOTS

Rate this post

Comments are closed.