പുതിയ വിശേഷം പങ്കുവച്ച് പ്രിയ താരം ഭാവന; ആകാംഷയിൽ ആരാധകർ…| Chandhunadh Shared A Post With Bhavana Malayalam

Chandhunadh Shared A Post With Bhavana Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ‘ഹണ്ട്’ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഭാവനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. സഹ താരമായ ചന്തുനാഥാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. മനുഷ്യത്വമുള്ള വ്യക്തിയാണ് ഭാവനയെന്ന് ഫോട്ടോകള്‍

പങ്കുവെച്ച് ചന്തു എഴുതിയിരിക്കുന്നു. തുടക്കം മുതൽ അവസാനം വരേയും പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് ചിത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ പി ജി റസിഡന്റ് ‘ഡോ. കീർത്തി’യുടെ മുന്നിലെത്തുന്ന കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം. കെ രാധാകൃഷ്‍ണനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ നിർമാണം പൂർത്തിയാക്കുന്നത്.

അതിഥി രവിയുടെ ‘ഡോ.സാറ’ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രഞ്ജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട് .പാലക്കാട് ചിത്രീകരണം പൂർത്തിയായി ഉർവ്വശി തീയേറ്റേഴ്‍സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദാണ്.

ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം . കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, കോസ്റ്റ്യം ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ് എന്നിങ്ങനെയാണ്.

Rate this post

Comments are closed.