Celebrity Childhood Photos : പരാജയങ്ങളിൽ നിന്ന് പാഠം പഠിച്ച് ജീവിതത്തിൽ വിജയശ്രീലാളിതനായി മുന്നേറുക, പലരും ഈ വാചകം കേൾക്കുമ്പോൾ ആദ്യം കരുതുക, ഇതെല്ലാം പറയാൻ വളരെ എളുപ്പമുള്ള കാര്യമാണ്, എന്നാൽ പ്രാവർത്തികമാക്കാൻ വളരെ കഠിനമാണ് എന്നതാകും. എന്നാൽ, ഈ വാചകത്തിന്റെ ഒരു നേർ ഉദാഹരണം മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഉണ്ട്.
മലയാള സിനിമ ലോകത്തെ യുവ നടന്മാർക്കിടയിൽ, തന്റെ അഭിനയ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പെടുത്തിയിട്ടുള്ള ഒരു നടന്റെ ബാല്യകാലചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. താരപുത്രൻ എന്ന ലേബൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ, അഭിനയിച്ച ആദ്യ സിനിമ പരാജയപ്പെട്ടതോടെ, വലിയ പരിഹാസങ്ങളാണ് ഈ താരം ഏറ്റുവാങ്ങിയത്. എന്നാൽ, പിന്നീട് പരിഹസിച്ചവരെക്കൊണ്ടെല്ലാം താരം കയ്യടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
നായകനായും വില്ലനായും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ ഫഹദ് ഫാസിലിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. പിതാവ് ഫാസിൽ സംവിധാനം ചെയ്ത 2002-ൽ പുറത്തിറങ്ങിയ ‘കയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഈ ചിത്രം വേണ്ട ശ്രദ്ധ പിടിച്ചു പറ്റിയില്ല. പിന്നീട്, ഒരു ഇടവേളക്കുശേഷം 2009-ലാണ് ഫഹദ് ഫാസിൽ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്. Fahadh Faasil Childhood Photos
ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച്, പിന്നീട് മെല്ലെ നായക കഥാപാത്രങ്ങളിലേക്ക് ഫഹദ് ഉയർന്നു വരികയായിരുന്നു. ഡയമണ്ട് നെക്ലസ്, അന്നയും റസൂലും, ആമേൻ, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ ഫഹദ് ഫാസിൽ തന്നിലെ അഭിനയം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു. ഇന്ന് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഫഹദ് സജീവമാണ്. നായക വേഷത്തിൽ ഉപരി വില്ലനായും ഫഹദ് ഫാസിൽ പ്രേക്ഷകരുടെ കൈയ്യടികൾ ഏറ്റുവാങ്ങി. Fahadh Faasil Birthday