ആദ്യമായി മോഹിനിയാട്ടം അവതരിപ്പിച്ചപ്പോൾ പകർത്തിയ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടി | Celebrity Childhood Photos Malayalam
Celebrity Childhood Photos Malayalam: മലയാള സിനിമകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. താൻ അഭിനയിക്കുന്ന സിനിമകളിൽ എല്ലാം തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ താരം എപ്പോഴും ശ്രമിക്കാറുണ്ട്. തീർച്ചയായും ഈ പഴയകാല ചിത്രം കാണുമ്പോൾ തന്നെ നിങ്ങൾക്ക് ഈ നടി ആരാണെന്ന് പിടികിട്ടിയിട്ടുണ്ടാകും.
ഒരുപിടി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച നടി റിമ കല്ലിങ്കലിന്റെ ബാല്യകാലത്തെ ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്. മോഹിനിയാട്ട മത്സരത്തിനായി ഒരുങ്ങി നിൽക്കുന്ന തന്റെ ഈ പഴയകാല ചിത്രം റിമ തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. താൻ ആദ്യമായി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് തൊട്ടുമുൻപ് എടുത്ത ചിത്രമാണ് ഇത് എന്നും റിമ പറഞ്ഞു.

“എന്റെ മോഹിനിയാട്ടത്തിന് തൊട്ടുമുമ്പ്. തൃശൂർ റീജിയണൽ തിയേറ്ററിന്റെ പിന്നിലെ ഡ്രസ്സിംഗ് റൂമിൽ. എല്ലായിപ്പോഴും എന്നപോലെ, എനിക്ക് നേരെയുള്ള ക്യാമറയെ കുറിച്ചും, മുന്നിലുള്ള പ്രകടനത്തെ കുറിച്ചും, എനിക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരു അന്ധാളിപ്പിലാണ്,” ചിത്രം പങ്കുവെച്ചതിനൊപ്പം റിമ കല്ലിങ്കൽ കുറിച്ചു. ഋതു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ, നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങി വ്യത്യസ്ത ശൈലികളിൽ ഉള്ള കഥാപാത്രങ്ങളിൽ റിമ തന്റെ കഴിവ് തെളിയിച്ചു.
ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, ഹസ്ബൻഡ്സ് ഇൻ ഗോവ, സക്കറിയയുടെ ഗർഭിണികൾ, ഏഴ് സുന്ദരരാത്രികൾ, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ റിമ കല്ലിങ്കൽ അവതരിപ്പിച്ചു. സംവിധായകനും നിർമാതാവുമായ ആഷിക് അബുവിനെ ആണ് റിമ വിവാഹം കഴിച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റർ, മഹേഷിന്റെ പ്രതികാരം, മായാനദി, ഭീമന്റെ വഴി തുടങ്ങിയ നിരവധി സിനിമകൾ മറ്റു ആളുകളുമായി അസോസിയേറ്റ് ചെയ്ത് റിമ നിർമ്മിച്ചിട്ടുമുണ്ട്. 2013-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും റിമ കല്ലിങ്കൽ നേടിയിട്ടുണ്ട്.

Comments are closed.