ചിരിക്കുന്ന മുഖം.!! മലയാളി മറക്കാത്ത ഈ വ്യക്തി ആരെന്ന് പറയാമോ.? Can You Tell Who Is This Person That Malayali Does Not Forget Malayalam

Can You Tell Who Is This Person That Malayali Does Not Forget Malayalam: കേരളക്കരയുടെ സ്നേഹം മുഴുവൻ ഏറ്റുവാങ്ങിയ അതുല്യ കലാകാരനായിരുന്നു മണ്മറഞ്ഞുപോയ പ്രിയനടൻ കലാഭവൻ മണി. നടൻ,ഗായകൻ കൊമേഡിയൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ തിളങ്ങിയ താരം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തരം പ്രകടനങ്ങൾ സ്ഥിരമായി കാഴ്ചവെച്ചിരുന്നു. ഹാസ്യവേഷങ്ങൾ ചെയ്തു അഭിനയജീവിതം തുടങ്ങിയ മണി, പിന്നീട് നടനായും സഹനടനായും

വില്ലനായും നമ്മെ ഞെട്ടിച്ചു. നാടൻ പാട്ടിന്റെ ഈരടികൾ മലയാളികളുടെ ചുണ്ടിൽ വിരിയിച്ച കലാഭവൻ മണി.കലാമൂല്യമുള്ള നിരവധി സിനിമകളുടെ അഭിവാജ്യ ഘടകമായിമാറിയ മണി 250-ഓളം സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമ രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചു.ആറു വർഷങ്ങൾക്കു മുന്നേ കരൾ സംബന്ധമായ അസുഖങ്ങൾ മൂലം ഒരു മാർച്ച് മാസം മണി ഈ ലോകത്തോട് വിടപറഞ്ഞു. പക്ഷെ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഇന്നും
മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ഇപ്പോഴിതാ കലാഭവൻ മണിയുടെ പഴയകാലത്തെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലും എല്ലാം തന്നെ വലിയ തരംഗമായി മാറുന്നത്. മണി ചേട്ടന്റെ ഒരു ആദ്യത്തെ കാല ചിത്രം ആരാധകരിൽ അടക്കം വീണ്ടും ചർച്ചയായി മാറുന്നുണ്ട്.

Rate this post

Comments are closed.