ഈ പിന്നണി ഗായിക ആരാണെന്ന് പിടികിട്ടിയോ? Can You Guess Who This Playback Singer Malayalam

Can You Guess Who This Playback Singer Malayalam: ഇന്ത്യൻ കല ലോകത്തിന്റെ അഭിമാനങ്ങളായ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണുന്നത് എല്ലാ കല പ്രേമികൾക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. തങ്ങൾ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തികളുടെ, പഴയകാല അല്ലെങ്കിൽ അവരുടെ യൗവന കാല ചിത്രങ്ങൾ ആരാധകരെ പലപ്പോഴും അമ്പരപ്പിക്കുന്നു. കാരണം, ഇന്ന് കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ അവരുടെ വസ്ത്രരീതികളും മുഖവുമെല്ലാം ആരാധകർക്ക് പുതിയ ഒരു കാഴ്ചയാവുകയാണ്.ഇത്തരത്തിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന, ഒരു ഗായികയുടെ

പഴയകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. ജന്മംകൊണ്ട് ഇവർ ഒരു മലയാളി അല്ലെങ്കിലും, സംഗീത സിനിമ ടെലിവിഷൻ പ്രേമികളിൽ, ഈ വ്യക്തിയെ പരിചിതമല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും. ഇന്ത്യൻ സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് ആദരവായി, ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ അവാർഡ് ആയ പത്മശ്രീ നൽകി രാജ്യം ആദരിച്ച ഈ ഗായിക ആരാണെന്ന് മനസ്സിലായോ? ഇന്ത്യൻ പോപ്, ജാസ്, ഇന്ത്യൻ ക്ലാസിക്കൽ, വെസ്റ്റേൺ തുടങ്ങിയ സ്റ്റൈലുകളിൽ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായിക ഉഷ ഉതുപ്പിന്റെ പഴയകാല ചിത്രമാണ്

നിങ്ങൾ ഇവിടെ കാണുന്നത്. മലയാളികൾ ദീദി എന്നാണ് ഉഷ ഉതുപ്പിനെ സ്നേഹത്തോടെ വിളിക്കുന്നത്. 1970-ലാണ് ഉഷ ഉതുപ്പ് പിന്നണി ഗായക രംഗത്തേക്ക് എത്തുന്നത്. മധുസൂദൻ റാവു സംവിധാനം ചെയ്ത ‘ദേവി’ എന്ന ബോളിവുഡ് ചിത്രത്തിലാണ് ഉഷ ഉതുപ് ആദ്യമായി ഗാനം ആലപിക്കുന്നത്. “ജോഗൻ പ്രിതം കി” എന്ന് തുടങ്ങുന്ന ഗാനമാണ് ഉഷ ഉതുപ് ആദ്യമായി സിനിമയിൽ ആലപിച്ചത്.1974-ൽ പുറത്തിറങ്ങിയ ‘കന്യാകുമാരി’ എന്ന മലയാള ചിത്രത്തിലും,

അതേ വർഷം തന്നെ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന ചിത്രത്തിലും ഗാനങ്ങൾ ആലപിച്ചതോടെ ഉഷ ഉതുപ്പ് മലയാളികൾക്കിടയിലും ശ്രദ്ധ നേടി. പിന്നീട്, ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിൽ എല്ലാം ഗാനങ്ങൾ ആലപിച്ച ഉഷ ഉതുപ്പ്, കുറച്ച് സിനിമകളിൽ വേഷമിടുകയും ചെയ്തു. അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു, 2006-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ ‘പോത്തൻ വാവ’ എന്ന ചിത്രത്തിലെ കുരിശുവീട്ടിൽ മറിയാമ്മ. വിവിധ ഭാഷകളിലായി നിരവധി ടെലിവിഷൻ പരിപാടികളിൽ ഉഷ ഉതുപ്പ് ജഡ്ജായും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

Rate this post

Comments are closed.