ഈ ചെടി അപ്പോൾ പാഴ്ചെടി അല്ലായിരുന്നോ.? വരൂ, കേശപുഷ്പ്പത്തിന്റെ ഗുണങ്ങൾ അറിയാം…| Brazilian Button Flower Malayalam

Brazilian Button Flower Malayalam: നമ്മുടെ നാട്ടിലെ പറമ്പുകളിൽ ഒക്കെ സമൃദ്ധമായി കാണുന്ന ഒരു ചെടിയാണ് കേശ പുഷ്പം. ഇപ്പോൾ എന്നാൽ പറമ്പുകളിൽ മാത്രമല്ല. വീടുകളിൽ അലങ്കാര ചെടികളായും ഇവ വയ്ക്കുന്നുണ്ട്. കേശപുഷ്പത്തെ ചില ഇടങ്ങളിൽ കേശവർദ്ധിനി എന്നും വിളിക്കും. ബ്രസീലിയൻ ബട്ടൺ ഫ്ലവർ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. Centratherum Punctatum എന്നതാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം.

സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും, നമ്മളിൽ പലരും ഒരുപാട് വിഷമിക്കുന്ന ഒരു കാര്യമാണ് മുടി വളരാത്തതും തലയൊട്ടിയിൽ താരന്റെ ശല്യം ഉള്ളതും. ഇതിനെല്ലാം ഒരുത്തമ പരിഹാരമാണ് കേശപുഷ്പം. കേശപുഷ്പത്തിന്റെ ഇല, അടുക്കി ചെമ്പരത്തി പൂവും, പൊൻ കയ്യുണ്യം, ഹാര വള്ളി, മുയൽപുല്ല്, കറിവേപ്പില, നീലയമരി, മുക്കുറ്റി എന്നിവ ഒരളവിൽ എടുത്ത് ഇടിച്ച് പിഴിഞ്ഞ് നീര് എടുക്കുക.

ഈ നീരിന്റെ നാലിലൊന്ന് അളവിൽ ശുദ്ധമായ വെളിച്ചെണ്ണ എടുത്ത് ചേർത്ത് ഉപയോഗിക്കുക. ഇത് മുടി സമൃദ്ധമായി വളരാൻ സഹായിക്കും. മാത്രമല്ല തലയൊട്ടിയിൽ താരന്റെ ശല്യം ഒഴിവാക്കുകയും ചെയ്യും. അതു പോലെ തന്നെ കേശപുഷ്പം അരച്ചെടുത്ത് തലയിൽ പുരട്ടുന്നത് വളരെ ഉപയോഗപ്രദമാണ്. ഇങ്ങനെ പുരട്ടുന്നത് ഒരു അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതിയാവും. മുടി വളരാൻ ഇത് വളരെ അധികം സഹായകമാണ്.

അപ്പോൾ ഇനി മുതൽ മുടി വളരുന്നില്ല എന്ന് ആരും സങ്കടം പറയില്ലല്ലോ. വേഗം പറമ്പിൽ പോയി നോക്കിക്കൊള്ളൂ. കാണാൻ നല്ല ഭംഗിയുള്ള, വയലറ്റ് നിറമുള്ള പൂവുള്ള, നല്ല മണമുള്ള ചെടി പറമ്പിൽ ഉണ്ടോ എന്ന്. ഇല്ല എങ്കിൽ വിഷമിക്കണ്ട. ചെടി കണ്ടെത്താൻ സഹായിക്കുന്ന നമ്പർ വീഡിയോയിൽ കാണാം. അതു പോലെ തന്നെ എണ്ണ ഉണ്ടാക്കേണ്ട വിധവും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.

Rate this post

Comments are closed.