അക്കം പക്കം എന്ന ഗാനത്തോടൊപ്പം ബിഗ് ബോസ് താരങ്ങളായ റംസാനും ദിൽഷയും ചെയ്ത നൃത്ത വീഡിയോ ശ്രദ്ധ നേടുന്നു.!! Bigboss fame Ramzan & Dilsha romantic dance video viral latest Malayalam

ബിഗ് ബോസ് മലയാളം സീസൺ നാലിൽ എത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ദിൽഷാ പ്രസന്നൻ. നടിയും നർത്തകിയുമായ ദിൽഷയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് നേരത്തെ തന്നെ സുപരിചിത ആയിരുന്നു എങ്കിലും താരത്തെ കൂടുതൽ അടുത്തറിയുന്നതും പ്രിയങ്കരിയായി മാറുന്നതും ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസൺ 4 ൽ വിജയി ആയത് ദിൽഷയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ വിജയിയാണ് ദിൽഷ.

ദിൽഷ ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്ഡാൻസ് റിയാലിറ്റി ഷോ ആയ ഡി4 ഡാൻസിൽ മത്സരാർത്ഥിയായിട്ടാണ് .ദിൽഷ ഈ മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരിയായിരുന്നു. പിന്നീട് ഡി4 ഡാൻസ് റീലോഡഡ് എന്ന റിയാലിറ്റി ഷോയിലും ദിൽഷ പങ്കെടുത്തത് ശ്രദ്ധനേടി.
ഇപ്പോൾ വൈറൽ ആവുന്നത് റംസാനും ദിൽഷ പ്രസന്നനും പങ്കുവെച്ച നൃത്ത വീഡിയോ ആണ്.കിരീടം എന്ന ചിത്രത്തിലെ ‘അക്കം പക്കം യാരുമില്ലേ ‘ എന്ന മനോഹരഗാനത്തിനൊപ്പമാണ് ഇരുവരുംചുവടുവെച്ചത്. ഇരുവരുടെയും നൃത്ത വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.

നിരവധി ആരാധകരാണ് വീഡിയോക്ക് ചുവടെ കമന്റുമായി എത്തിയത്.വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ഓരോ ദിവസം കഴിയും തോറും ദില്‍ഷ പ്രസന്നൻ നടത്തി വരുന്നത്. വളരെ മനോഹരമായ നൃത്ത ചുവടുകളാണ് നിലത്ത് നിന്നും ശൂന്യതയിലേക്ക് ഉയര്‍ന്ന് പൊങ്ങിയും ചാടിയും ഇരുവരും കാഴ്ച വെച്ചത്.

കിടിലന്‍ ഡാന്‍സുമായി ദില്‍ഷ മുന്‍ ബിഗ് ബോസ് താരമായ റംസാനൊപ്പം മുൻപും എത്തിയത് വൈറൽ ആയിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥിയും ഡാൻസറും നടനുമായ റംസാൻ മുഹമ്മദിന് ഒപ്പമുള്ള ഡാൻസ് വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.ഡി4 ഡാൻസിൽ സഹ മത്സരാർത്ഥികളായിരുന്ന ദിൽഷയും റംസാനും അടുത്ത സുഹൃത്തുക്കൾ ആണ്.

Rate this post

Comments are closed.