സുരേഷേട്ടന്റെ വീട്ടിൽ വീണ്ടും സന്തോഷ വാർത്ത.! അച്ഛനും സഹോദരങ്ങൾക്കും പിന്നാലെ കയ്യടിയും അംഗീകാരങ്ങളും നേടിയെടുത്ത് താരപുത്രിയും; ഭാഗ്യ സുരേഷിന്റെ വിശേഷങ്ങൾ അറിഞ്ഞോ…| Bhagya Suresh Gopi Happy News Goes Viral Malayalam
Bhagya Suresh Gopi Happy News Goes Viral Malayalam: എല്ലാകാലത്തും മലയാളികളുടെ സ്വീകരണമറിയിൽ നിറഞ്ഞ കൈയ്യടി നേടിയിട്ടുള്ള താരമാണ് സുരേഷ് ഗോപി. മികച്ച കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് ആണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം രാജാവിൻറെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഉള്ള കഥാപാത്രം സിനിമയിലും ജീവിതത്തിലും ഒരുപോലെ വഴിത്തിരിവായപ്പോൾ, അഭിനേതാവ്, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായി
മാറുവാൻ സുരേഷ് ഗോപിക്ക് വളരെ കുറച്ച് സമയം മാത്രമേ വേണ്ടി വന്നുള്ളൂ.
ഇന്നും മലയാളികൾ ഏറെ അംഗീകരിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. നിരവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം, ചെറുതും വലുതുമായ ഒരുപാട് സിനിമകളുടെ ഭാഗമാവുകയുണ്ടായി. എന്നും ജീവിതമൂല്യങ്ങൾക്കും ബന്ധങ്ങൾക്കും ഒരുപാട് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ

ഇതിനോടകം സിനിമയിൽ തങ്ങളുടേതായ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ സുരേഷ് ഗോപിയുടെ മകൻ മാധവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകളായ ഭാഗ്യ സുരേഷ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ഗ്രാജുവേഷൻ നേടിയ ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്കൊപ്പം വളർന്ന് കഴിഞ്ഞിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മാധവ് സഹോദരിയുടെ ചിത്രം
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം മലയാളികൾക്ക് ഭാഗ്യയും സുപരിചിതയാണ്. ഗായിക, നർത്തകി എന്നീ നിലകളിൽ സുപരിചിതയായ ഭാഗ്യ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. ഇപ്പോൾ അച്ഛനും സഹോദരങ്ങൾക്കും പിന്നാലെ അംഗീകാരം നേടിയ ഭാഗ്യയുടെ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഒപ്പം താരത്തിന് നിരവധി ആശംസകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Comments are closed.