ഇത് എനിക്ക് ദൈവം തന്ന സമ്മാനമാണ്; ഭർത്താവിനും മകനും ഒപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രിയതാരം ബീന ആന്റണി…| Beena Antony With Husband And Son Photos Goes Viral Malayalam

Beena Antony With Husband And Son Photos Goes Viral Malayalam: വ്യത്യസ്തതയാർന്ന അഭിനയ മികവുകൊണ്ട് മലയാള ടെലിവിഷൻ മേഖലയിലും സിനിമ മേഖലയിലും ഒരുപോലെ തിളങ്ങിയ വ്യക്തിയാണ് ബീന ആന്റണി. താരം സമ്മാനിച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നു. നായിക വേഷങ്ങളിൽ അധികം താരം എത്തിയിട്ടില്ല എങ്കിലും സഹതാരമായി അഭിനയിച്ച വേഷങ്ങൾ എന്നും മികവുറ്റതാണ്. ഓമനത്തിങ്കൽ പക്ഷി, മായ സീത , മാനസപുത്രി, ഓട്ടോഗ്രാഫർ, തപസ്യ,എന്നിവ ബീന ആന്റണിയുടെ കരിയറിലെ മികച്ച നാഴിക കല്ലുകൾ ആയ പരമ്പരകൾ ആയിരുന്നു.1986 ൽ ബാലതാരമായി ആണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.

ഒന്നു മുതൽ പൂജ്യം വരെ എന്നതാണ് ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് ഗോഡ് ഫാദർ, കിലുക്കാംപെട്ടി, കൂടിക്കാഴ്ച ,നെറ്റിപ്പട്ടം ,കനൽക്കാറ്റ്, യോദ്ധ , ആയുഷ്ക്കാലം ,എല്ലാരും ചൊല്ലണ് ,എന്നോട് ഇഷ്ടം കൂടാമോ, സ്ഥലത്തെ പ്രധാന പയ്യൻസ് , ഹൃദയത്തിൽ സൂക്ഷിക്കാൻ ,സ്മാർട്ട്സിറ്റി, കാര്യസ്ഥൻ തുടങ്ങി ഒട്ടനവധി സിനിമകൾ. ഏറ്റവും ഒടുവിൽ ആയി 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് അവൾ. ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമാണ് ബീന ആന്റണി. താരത്തിന്റെ നിലവിൽ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയാണ് മൗനരാഗം.

എന്റെ മാതാവ് ആവണി തുടങ്ങി മറ്റു ചില പരമ്പരകളും സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. തന്റെ സിനിമ മേഖല എന്നപോലെതന്നെ കുടുംബജീവിതത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ബീന ആന്റണി. മനോജ് നായരാണ് താരത്തിന്റെ ഭർത്താവ്. ഇവർക്ക് ഒരു മകനാണ് ആരോമൽ. ഇപ്പോൾ ഇതാ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ തന്റെ കുടുംബചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവെച്ചിരിക്കുന്നത്. ഭർത്താവിനും മകനും ഒപ്പം ഇരിക്കുന്ന ഒരു ചിത്രമാണിത്.

നല്ല സ്റ്റൈലിഷ് ആയിത്തന്നെ താരം അണിഞ്ഞൊരുങ്ങിയിരിക്കുന്നു. മകന് മുത്തം കൊടുക്കുന്ന ഒരു ചിത്രവും പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം ഉണ്ട്. ചിത്രത്തിന് താഴെയായി “gifted life “എന്നാണ് താരം അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ബീന ആന്റണിക്ക് എല്ലാ സപ്പോർട്ടുകളും നൽകുന്ന ഒരു കുടുംബമാണ് താരത്തിന്റെത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ അനുഗ്രഹങ്ങളും ആശംസകളും ആയി എത്തിക്കൊണ്ടിരിക്കുന്നത്.

Rate this post

Comments are closed.