ഇത്രയും ഭംഗിയുള്ള വീട് കണ്ടിട്ട് എത്ര നാളായി.!! ഹിറ്റായി കിടിലൻവീട്.!! Beautiful Eye Catching Home Tour

ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരു തവണ മാത്രം സഫലമാകുന്ന സ്വപ്നമാണ് സ്വന്തമായി വീട് എന്നത്. കൊല്ലം കരുനാഗപ്പള്ളിയിൽ 20 സെന്റിൽ 60 ലക്ഷം രൂപയ്ക്ക് 2950 സ്ക്വയർ ഫീറ്റിൽ തന്റെ സ്വപ്നഭവനം പൂർത്തീകരിച്ചിരിക്കുകയാണ് ദമ്പതികളായ ആന്റോയും ഷജിയും. ബിജി ബിൽഡേഴ്സ് ആണ് ഈ വീടിന്റെ കൺസ്ട്രക്ഷനും ഇന്റീരിയൽ വർക്കും ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് കടക്കുമ്പോൾ തന്നെ നാച്ചുറൽ സ്റ്റോണിലും ആർട്ടിഫിഷ്യൽ

ഗ്രാസിലും മനോഹരമാക്കിയ മുറ്റം ആണ് നമ്മെ സ്വാഗതം ചെയ്യുന്നത്. മുറ്റത്തിന് അലങ്കാരമായി ബോൺസായി മരങ്ങളും കൂട്ടിനുണ്ട്. എൽ ഷേപ്പിലുള്ള ഓപ്പൺ സ്പേസ് ആണ് സിറ്റൗട്ട് നായി തയ്യാറാക്കിയത്. അതിനോട് കൂടിച്ചേർന്ന് തന്നെ ഗേറ്റിന് നേരെയായി കാർപോർച്ചും ഒരുക്കിയിരിക്കുന്നു. വീട്ടി കൊണ്ട് നിർമ്മിച്ച മനോഹരമായ ഫർണിച്ചറുകളും സിറ്റൗട്ടിലെ മോടി കൂട്ടുന്നു. സിറ്റൗട്ടിലെ സ്റ്റെപ്പുകൾ കയറി ലിവിങ് റൂമിലേക്ക് പ്രവേശിച്ചാൽ മനോഹരമായ ലിവിങ് ഏരിയ ആണ് കാത്തിരിക്കുന്നത്. ഡബിൾ ഹൈറ്റ്

ചെയ്തിരിക്കുന്ന ലിവിങ് റൂം നല്ല രീതിയിലുള്ള വെന്റിലേഷൻ കിട്ടാനായി ഫർഗോള വർക്കുകൾ ആണ് ചെയ്രിക്കുന്നത്. ലിവിങ് റൂമിനെയും ഡൈനിങ് റൂമിനെയും സപ്പറേഷൻ ചെയ്യാനായി ടിവി യൂണിറ്റ് ആണ് ഒരുക്കിയിരിക്കുന്നത്.മനോഹരമായി ഒരുക്കിയ ഡൈനിങ് ഹാളിനെ ആന്റി കലക്ഷൻ ഫർണിച്ചർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വീടിന്റെ കൺസ്ട്രക്ഷൻ വർക്ക് കൾക്കായി 50 ലക്ഷം രൂപയും വീടിന്റെ ഇന്റീരിയർ

വർക്കുകൾ ക്കായി എട്ടു ലക്ഷത്തോളം രൂപയുമാണ് ചിലവ് വന്നത്. ഫ്ലാറ്റ് പാനൽ ലൈറ്റിൽ ഒരുക്കിയ വലിയ ബെഡ്റൂമുകൾ എല്ലാം തന്നെ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവയാണ്. മെയിൻ കിച്ചണും വർക്കിംഗ് കിച്ചണുമായി മനോഹരമായ രീതിയിൽ രണ്ട് കിച്ചണുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗ്ലാസിലും ബോർഡിലും ഒരുക്കിയിരിക്കുന്ന സ്റ്റെയറുകളാണ് വീടിന്റെ മറ്റൊരു പ്രത്യേകത video credit : Nishas Dream World

Rate this post

Comments are closed.