കഴിയുമ്പോ കഴിയുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പിന്ന് വന്ന ഭൂധമോ.? ഇത്ര പെട്ടന്ന് അടുത്ത പണിക്കുള്ള സമയം ആയോ..? വൈറൽ ആയി വീഡിയോ…| Basheer Bashi Latest Instagram Reels Goes Viral Malayalam

Basheer Bashi Latest Instagram Reels Goes Viral Malayalam: ബഷീര്‍ ബഷി ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ്. തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിയ്ക്കപ്പെടാന്‍ കാരണം രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ്. ബഷീറിന്റെ രണ്ടാം ഭാര്യ മുഷൂറ ഗര്‍ഭിണിയാണ് എന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് അവർ ചേർന്ന് വീഡിയോയിൽ എത്തി വ്യക്തമാകുകയും ചെയ്തു. പിന്നീട് നിറ വയറുമായി നില്‍ക്കുന്ന ഭാര്യയെ പരിചരിക്കുന്ന

ടിക്ക് ടോക്ക് വീഡിയോയുമായും ബഷീര്‍ ബാഷി എത്തിയിരുന്നു.മുഷ്‌റ പൂര്‍ണ ഗര്‍ഭിണിയായി നില്‍ക്കുന്നതും, അവളെ പരിചരിക്കുന്ന ഭര്‍ത്താവുമായി ‘മേരെ യാര്‍’ എന്ന പാട്ടിന് റീല്‍ ചെയ്യുന്ന വീഡിയോ മുൻപ് പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ബഷീർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ റീൽ വീഡിയോ ആണ്. നിറ വയറുമായി നിൽക്കുന്ന മഷൂറക്കൊപ്പം

ചെയ്ത റീൽ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ബഷീർ ബാഷി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ‘ ഇത് കഴിഞ്ഞ് അടുത്ത പണി തരാം’ എന്നാണ്. രണ്ട് ഭാര്യമാര്‍ക്കും ആദ്യ ഭാര്യയിലെ മക്കള്‍ക്കും ഒപ്പം ഒരു വീട്ടില്‍ തന്നെയാണ് ബഷീര്‍ ബഷി. അതു കൊണ്ട് തന്നെ എന്നും ഈ കുടുംബത്തെ സംബന്ധിക്കുന്ന വാര്‍ത്തകളും

ആരാധകര്‍ എപ്പോഴും ഏറ്റെടുക്കും. ബഷീര്‍ നേരത്തെ ആദ്യ ഭാര്യയുടെ പൂര്‍ണ സമ്മതത്തോടെയും പിന്തുണയോടെും ആണ് താന്‍ രണ്ടാം വിവാഹം ചെയ്തത് എന്ന് പറഞ്ഞിരുന്നു. എന്നാൽ ആദ്യ ഭാര്യയെക്കാള്‍ കൂടുതല്‍ ഇഷ്ടം ഒരിക്കലും രണ്ടാമത്തെ ഭാര്യയോട് ഇല്ല എന്നും, രണ്ട് പേരോടും എനിക്ക് ഒരു പോലെ സ്‌നേഹമാണ് എന്നും ബഷീര്‍ സ്ഥിരം പറയാറുള്ളതാണ്. ബഷീര്‍ ബഷിയും രണ്ട് ഭാര്യമാരും യൂട്യൂബിലും സജീവ സന്നിധ്യമാണ്.

Rate this post

Comments are closed.