ഈ ചെടി ഏതാണെന്നു മനസ്സിലായോ 🤔 ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ ഇവയെല്ലാമാണ്!! Ayyappana |Herbal Plants| Medicinal Plants

നാമെല്ലാവരും സ്ഥിരമായി കേട്ട് പരിചയിച്ച ഒരു ഔഷധസസ്യമായിരിക്കും മൃതസഞ്ജീവി. എന്നാൽ പലർക്കും മൃതസഞ്ജീവനിയുടെ ഉപയോഗങ്ങളെ പറ്റി കൃത്യമായ അറിവ് ഉണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം.മൃതസഞ്ജീവനിയുടെ ശാസ്ത്രീയ നാമം അയ്യപ്പാന ട്രിപ്പിനർഗീസ് എന്നാണ്. ഈയൊരു ചെടി അറിയപ്പെടുന്ന മറ്റ് പേരുകളാണ് അയ്യപ്പാന, അയ്യപ്പന, ശിവമൂലി, അജപർണ്ണ,വിഷപ്പച്ച, നാഗവെറ്റില എന്നിവയെല്ലാം.

പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു ഉത്തമ പ്രതിവിധിയായി മൃതസഞ്ജീവനിയെ കണക്കാക്കുന്നു. പ്രത്യേകിച്ച് ഉദര സംബന്ധമായ അസുഖങ്ങൾ, മൂലക്കുരു, ഹെർണിയ എന്നിവയ്ക്കെല്ലാം മൃതസഞ്ജീവനിയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. അതുപോലെ വിട്ടു മാറാത്ത തലവേദന ഒഴിയാനായി മൃതസഞ്ജീവനിയുടെ ഇല പിഴിഞ്ഞ ചാറ് നെറ്റിയിൽ പുരട്ടിയാൽ മതി. ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ഉണങ്ങാനായി മൃതസഞ്ജീവനിയുടെ ഇല പിഴിഞ്ഞ് ചാറ് ഒഴിക്കുകയോ, ഇല ചതച്ച് തുണിയിൽ കെട്ടി മുറിയുള്ള ഭാഗത്ത് വയ്ക്കുകയോ ചെയ്യാവുന്നതാണ്.

ഇത് മുറിവിൽ ഉണ്ടാകുന്ന അണുബാധ ഒഴിവാക്കാനും സഹായിക്കുന്നു.അമിതമായ ക്ഷീണം ഉള്ളപ്പോൾ മൃതസഞ്ജീവനിയുടെ രണ്ടില വായിലിട്ട് ചവച്ചരച്ചാൽ അത് മാറുന്നതായി പറയപ്പെടുന്നു. ബോധക്ഷയം ഉണ്ടാകുമ്പോൾ മൃതസഞ്ജീവനിയുടെ ഇല ചതച്ച് മണപ്പിക്കുന്നത് ബോധം തിരികെ ലഭിക്കാനായി സഹായിക്കുന്നു. വീട്ടിൽ നിന്നും വിഷജന്തുക്കളെ അകറ്റാനും, വിഷജന്തുക്കൾ കടിച്ച് ഉണ്ടാകുന്ന വിഷം കളയാനും മൃത സഞ്ജീവനിയുടെ ഇല ഉപയോഗിക്കുന്നത് വഴി സാധിക്കുന്നതാണ്.പൈൽസ്, ഹെർണിയ പോലുള്ള അസുഖങ്ങൾ പൂർണമായും ഇല്ലാതാക്കാനായി 9 ദിവസം തുടർച്ചയായി മൃതസഞ്ജീവനിയുടെ ഇല കഴിച്ചാൽ മതിയെന്നാണ് പറയപ്പെടുന്നത്.

എന്നാൽ പൂർണ്ണമായും ഫലം ലഭിക്കുന്നതിനായി 21 മുതൽ 41 ദിവസം വരെ തുടർച്ചയായി ഈ ഒരു രീതി ഉപയോഗപ്പെടുത്താവുന്നതാണ്. അസുഖം കൂടുതലായി ഉള്ളവർക്ക് മൂന്ന് ചെറിയ ഉള്ളി, മഞ്ഞൾ എന്നിവ ഇലയോടൊപ്പം ചേർത്ത് അരച്ച് കഴിക്കേണ്ടതാണ്. ഇന്ന് മിക്ക നഴ്സറികളിലും മൃതസഞ്ജീവനിയുടെ ചെടി ലഭിക്കുന്നുണ്ട് എങ്കിലും അതിന് വാക കൊല്ലി എന്ന ചെടിയുമായി വളരെയധികം സാമ്യം ഉള്ളതു കൊണ്ട് നോക്കി വേണം വാങ്ങാൻ. മൃതസഞ്ജീവനിയുടെ തണ്ട് വളരെ നേർത്തതും, ഒരു കുറ്റിച്ചെടി പോലെ പടർന്ന് പിടിക്കുന്നതും ആണ്.വീട്ടിൽ തീർച്ചയായും മൃതസഞ്ജീവനിയുടെ ഒരു ചെടി വളർത്തുന്നത് വളരെയധികം ഗുണങ്ങൾ നൽകുമെന്ന് ചുരുക്കം. video credit : Sunil agritechs

Rate this post

Comments are closed.