ആശ ശരത്തിന്റെ മകൾ ഉത്തരക്ക് വിവാഹം.! സേവ് ദി ഡേറ്റ് വീഡിയോ പുറത്ത്; വിവാഹം എന്നാണെന്ന് അറിഞ്ഞോ.? Asha Sharath Daughter Uthara Save The Date Video Goes Viral Malayalam

Asha Sharath Daughter Uthara Save The Date Video Goes Viral Malayalam: മലയാള സിനിമ പ്രേമികളുടെ ഇഷ്ട നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ആണ് ഉത്തര ശരത്ത്. ഈ കഴിഞ്ഞ ഒക്ടോബറിൽ ഉത്തരയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വരൻ ആദിത്യയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന വിവാഹ നിശ്ചയത്തിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആ സ്നേഹ വിരുന്നിന് എത്തിയത്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഉത്തരയുടേത്.

താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ്. ഉത്തര ശരത്തിന്റെയും ആദിത്യ മേനോന്റെയും സേവ് ദി ഡേറ്റ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. മഞ്ഞ ഔട്ട്‌ ഫിറ്റിൽ മനോഹരമായ ലുക്കിൽ എത്തിയ താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മഞ്ഞ ദാവണിയിൽ കിടിലൻ ലുക്കിൽ താരം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. മാർച്ച്‌ 18 ശനിയാഴ്ചയാണ് താരത്തിന്റെ വിവാഹ ചടങ്ങ് നടക്കുക. ആശ ശരത്തും തന്റെ മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഖെദ്ദ’ ചിത്രം കഴിഞ്ഞ മാസം കേരളത്തിലെ തീയറ്ററിൽ എത്തിയിരുന്നു. ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിൽ ഉൾപെടുന്ന ചിത്രമാണ് ഖെദ്ദ. ഉത്തരയുടെ സിനിമാ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

ആശ ശരത്തും ഉത്തരയും അഭിനയിച്ചത് ഈ സിനിമയിലും അമ്മയും മകളുമായാണ്. ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്ന മനോജ് കാനയാണ് ഖെദ്ദയുടെ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്

Rate this post

Comments are closed.