അപർണ ബലമുരളിക്ക് ലുലു വെഡിങ് എക്സ്പോയിൽ വമ്പൻ സ്വീകരണം.! ഇങ്ങനെ ഒരു വരവേൽപ്പ് ഇതാദ്യമായി; വീഡിയോ വൈറൽ…| Aparna Balamurali At Lulu Wedding Expo Inauguration Malayalam
Aparna Balamurali At Lulu Wedding Expo Inauguration Malayalam: ഈ മാസം 18 മുതൽ ഇടപ്പള്ളി ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് എക്സ്പോയായ ലുലു വെഡ്ഡിങ് ഉത്സവിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടൻ വിജയ് സേതുപതി നിർവഹിച്ചിരുന്നു. മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രാഫി, കാറ്ററിങ് തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം അടങ്ങുന്നതാണ് ലുലുവിന്റെ വെഡ്ഡിങ് എക്സ്പോ. ഫാഷന്‍ ഷോകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും ഈ എക്സ്പോയില്‍ അവതരിപ്പിച്ചിരുന്നു കൂടാതെ
21 മുതല്‍ 22 വരെയാണ് ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയും നടക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ലുലു ഉത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ എത്തിയ അപർണ്ണ ബാലമുരളിയുടെ വീഡിയോ ആണ്. കിടിലൻ ഔട്ട് ഫിറ്റിൽ എത്തിയ അപർണ ബാലമുരളിയെ വരവേറ്റുകൊണ്ട് ഒരുക്കിയ നൃത്തം ഉൾപ്പടെ ശ്രദ്ധ നേടുകയാണ്. മോഡേൺ ലുക്കിൽ എത്തിയ താരത്തിന്റെ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഷെയർ ചെയ്തിട്ടുണ്ട്.

അതിഥി ആയെത്തിയ താരം തന്റെ സിനിമകളെ കുറിച്ചു മനസ് തുറന്നു.താരം തന്റെ പുതിയ പ്രോജക്റ്റായ തങ്കം എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞു. വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ബിജു മേനോൻ തുടങ്ങിയ അഭിനേതാക്കൾ ഒന്നിക്കുന്ന ചിത്രമാണ് തങ്കം. സഫീദ് അരാഫത് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ നിത്യവർത്തയാകുന്ന സ്വർണ്ണം കടത്തുന്നതിനെക്കുറിച്ചും കച്ചവടത്തെക്കുറിച്ചുമാണ് എന്ന് പിന്നണി പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന സസ്പെൻസ്
ചിത്രമായി ഇറങ്ങുന്ന തങ്കത്തെക്കുറിച്ച് എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികളുമായി അണിയറ പ്രവർത്തകർ നടത്തിയ പ്രോഗ്രാമിൽ പറഞ്ഞിരുന്നു. ഈ മാസം 26 നു തീയറ്ററുകളിൽ ഈ ചിത്രം എത്തും. ശ്യാം പുഷ്‍കരന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ആണ് തങ്കം നിർമ്മിച്ചത്. ഈ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രം കൂടിയാണ് തങ്കം.
Comments are closed.