താര സമ്പന്നമായി അംബാനിയുടെ മകന്റെ വിവാഹ നിശ്ചയം.!! അത്യാഢംബര വിവാഹ നിശ്ചയ ചടങ്ങുകൾ; ഗോൾഡൻ ലഹങ്കയിൽ കിടിലൻ ലുക്കിൽ രാധിക മർച്ചന്റ്…| Anant Ambani And Radhika Merchant Engagement Goes Viral Malayalam

Anant Ambani And Radhika Merchant Engagement Goes Viral Malayalam: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോൾ കുടുംബം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് വിവാഹ നിശ്ചയ ആഘോഷത്തിന്റെ ചിത്രങ്ങളാണ്. ചടങ്ങില്‍ രാധിക അണിഞ്ഞത് ഗോൾഡൻ നിറത്തിലുള്ള ലഹങ്കയാണ് . വസ്ത്രത്തിൽ മിറര്‍ കൊണ്ടുള്ള എംബ്രോയിഡറി വര്‍ക്ക് ലെഹങ്കയില്‍ ചെയ്തിട്ടുണ്ട്. ലഹങ്കക്കൊപ്പം രാധിക ധരിച്ചത് അതേ നിറത്തിലുള്ള നീളം കുറഞ്ഞ ബ്ലൗസാണ്.

ഇതിന് പുറമെ അതെ നിറത്തിലുള്ള ദുപ്പട്ടയും ലഹങ്കക്കൊപ്പം കാണാം. രാധിക അണിഞ്ഞിരിക്കുന്നത് ഡയമണ്ട് നെക്ലേസും അതിനു ചേരുന്ന കമ്മലുകളും ചുട്ടിയുമാണ്. വിവാഹ നിശ്ചയത്തിൽ ദീപിക പദുകോൺ ,രൺവീർ സിങ്,ഐശ്വര്യ റായ് മകൾ ആരാധ്യ ,സൽമാൻ ഖാൻ,കത്രീന കൈഫ് ,അക്ഷയ് കുമാർ ,ഷാരൂഖാൻ ,ഗൗരി ഖാൻ മകൻ ആര്യൻ ഖാൻ ,സച്ചിൻ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു ഇരുവരുടെയും പ്രീ എൻഗേജ്മെന്റ് നടന്നത് കഴിഞ്ഞ ഡിസംബര്‍ 29-നാണ്.

ചടങ്ങ് രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലായിരുന്നു. വ്യവസായ പ്രമുഖനായ വിരേന്‍ മെര്‍ച്ചന്റിന്റെയും ശൈലയുടെയും മകളാണ് രാധിക. ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു. വധൂവരന്മാര്‍ ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളായ രാജ്-ഭോഗ്-ശൃംഗാര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇരുവരും വര്‍ഷങ്ങളായി പരിചയക്കാരാണ്. വരും മാസങ്ങളില്‍ നടക്കുന്ന വിവാഹത്തിന്റെ ഔപചാരിക തുടക്കമായിരുന്നു ഈ ചടങ്ങ്.

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ രാധിക, ബോര്‍ഡ് ഓഫ് എന്‍കോര്‍ ഹെല്‍ത്ത്കെയറില്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോൾ. ആനന്ദ് ജനിച്ചത് 1995-ലാണ്. ഇഷയ്ക്കും ആകാശ് അംബാനിക്കും ശേഷം അംബാനി കുടുംബത്തിലെ ഇളയ പുത്രനാണ് ആനന്ദ്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു. പിന്നീട് യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്.

Rate this post

Comments are closed.