ഇനി ഭക്തിയുടെ മാർഗത്തിലൂടെ; പൂമാലയും ചന്ദനവും അണിഞ്ഞു മനോഹരിയായി അമല പോൾ…| Amala Paul At Palani Temple Malayalam

Amala Paul At Palani Temple Malayalam: സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് അമല പോൾ. തമിഴ് മലയാളം തെലുങ്ക് ഇൻഡസ്ട്രികളിൽ നിറസാനിധ്യമാണ് അമല. നടിയും മോഡലുമായ അമല നീലത്താമര എന്ന റീമിക്സ്‌ ചിത്രത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്ന് വന്നത്. മൈന എന്ന തമിഴ് ചിത്രത്തിലാണ് താരം നായികയായി എത്തിയത്. മൈന യിലെ മികച്ച അഭിനയമാണ് യഥാർത്ഥത്തിൽ അമല പോളിന്റെ അഭിനയ ജീവിതത്തിനു വഴിതിരിവായതും.

ഒട്ടും താമസിയാതെ തന്നെ സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി അമല മാറി. 2014 ൽ ആണ് അമല പോൾ തമിഴ് സംവിധായകനും നിർമ്മാതാവും ആയ എം എൽ വിജയിയെ വിവാഹം ചെയ്തത്. അമല ജനിച്ചത് ഒരു ക്രിസ്ത്യൻ കുടുംബത്തിലും വിജയി ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലും ആയതിനാൽ ഇരു മതങ്ങളുടെയും ആചാരപ്രകാരം ആണ് അവർ വിവാഹം നടത്തിയത്. എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടു പോയില്ല അവർ വിവാഹ മോചിതരായി.

സോഷ്യൽ മീഡിയയിൽ ഇടക്ക് പോസ്റ്റുകൾ ഇടുമെങ്കിലും അമല സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ല.എങ്കിലും പോസ്റ്റ്‌ ചെയ്യാറുള്ള താരത്തിന്റെ ചിത്രങ്ങൾ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. ടീച്ചർ എന്ന ചിത്രമാണ് അമല മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. സ്ത്രീ കേന്ദ്രീകൃതമായ ഈ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തു. ഇപ്പോഴിതാ അമ്മയ്ക്കും നാത്തൂനും ഒപ്പം പഴനി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം. ചന്ദനം തൊട്ട് പൂമാല അണിഞ്ഞു അതി സുന്ദരിയായി

ആണ് അമലയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.മമ്മൂട്ടി നായകണയായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ അമലയാണ് നായിക. മമ്മൂട്ടിയുടെ നായികയായി അമല എത്തുന്ന ആദ്യത്തെ ചിത്രമാണ് ഇത്. കൂടാതെ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിലും ശ്രദ്ധേയമായ വേഷമാണ് അമല ചെയ്തിരിക്കുന്നത്.മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന പ്രിയ നടിയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.

Rate this post

Comments are closed.