ഇത്തവണ പൊങ്കൽ തുനിവ് കൊണ്ടുപോയി..! ആദ്യദിനം തന്നെ വൻ ജന പിന്തുണ നേടി ; അജിത്ത് ചിത്രം തുനിവ്…| Ajithkumar And Manju Warrier Movie Thunivu Movie Review Malayalam

Ajithkumar And Manju Warrier Movie Thunivu Movie Review Malayalam: തമിഴിലെ മുൻനിര നായകന്മാരിൽ പ്രധാനിയാണ് അജിത് കുമാർ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായകൻ. അജിത്തിന്റെ ഭാര്യ ശാലിനിയും സിനിമ മേഖലയിൽ ഒരുകാലത്ത് സജീവ സാന്നിധ്യമായിരുന്നു. താരത്തിന്റെ ചിത്രങ്ങൾ കാണാൻ ആരാധകർ വളരെ ഏറെയാണ്. വ്യത്യസ്തതയാർന്ന അഭിനയ ശൈലി അജിത്തിനെ മറ്റു നായകന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. അജിത്തിനെ പുതുച്ചിത്രം തുനിവ് കാണികളിൽ അതീവ ആകാംക്ഷ നിറച്ച് തിയേറ്ററുകളിൽ വൻ പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. വലിമൈ എന്ന ചിത്രത്തിന് ശേഷം എച്ച് വിനോദ് – അജിത്ത് കൂട്ടുകെട്ടിലാണ്

ഈ ചിത്രം പുറത്ത് വന്നിരിക്കുന്നത്. ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ബോണി കപൂർ ആണ്. ചിത്രത്തിന്റെ ഷൂട്ടിംങ്ങും തുടർന്നുള്ള വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു. അജിത്ത് ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിന്റെ സ്വന്തം അഹങ്കാരമായ മഞ്ജുവാര്യരാണ്. പാതിരാത്രി ഒരു മണിക്കാണ് ആദ്യ ഷോ കേരളത്തിൽ തുടങ്ങിയത്.

കേരളത്തിൽ ഇത് ആദ്യമായിട്ടാണ് മറ്റൊരു സംസ്ഥാനത്തിലെ നടൻ്റെ ചിത്രം രാത്രി ഒരു മണിക്ക് കേരളത്തിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും തുനിവിന് കേരളത്തിൽ ഉണ്ടായിരുന്നു. റിലീസ് ദിവസം വൻ ജനാഭിപ്രായത്തോടെ തന്നെ കത്തി കയറുകയാണ് ചിത്രം. വളരെ പോസിറ്റീവായുള്ള റിവ്യൂകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത ഒരു ചിത്രമാണ് തുനിവ് എന്ന് റിലീസ് ദിവസം തന്നെ മനസ്സിലാകുന്നു. ചിത്രം കണ്ടിറങ്ങുന്നവരുടെ പ്രതികരണം വളരെ മികച്ചത് എന്നാണ്. നല്ല പടം, അടിപൊളി ചിത്രം, ഇപ്രാവശ്യത്തെ പൊങ്കൽ അജിത്ത് കൊണ്ടുപോയി, തല പൊങ്കൽ,

ഒട്ടും മുഷിപ്പിക്കാത്ത ചിത്രം, കുടുംബ പ്രേക്ഷകർക്കും ഒരുപോലെ അനുയോജ്യമായത്, കൂടാതെ മ്യൂസിക് എഫക്റ്റുകളെ കുറിച്ചും ആക്ഷൻ രംഗങ്ങളെ കുറിച്ചും പ്രത്യേക പരാമർശങ്ങളും ജനങ്ങളുടെ പക്കൽ നിന്നും വന്നുകൊണ്ടിരിക്കുന്നു. മഞ്ജുവാര്യരുടെ സീനിനെക്കുറിച്ചും വൻ ജനാഭിപ്രായം ഉണ്ട്. മഞ്ജു വാര്യരുടെയും അജിത്തിന്റെയും ലുക്കും എൻട്രിയും എടുത്തു പറയേണ്ട മറ്റൊരു കാര്യം കൂടിയാണ്. ചിത്രത്തിന്റെ സെക്കൻഡ് ഹാഫ് വളരെ മനോഹരമാണെന്നും ആരാധകർ പറയുന്നു. ഈ വർഷം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർക്കുന്ന മറ്റൊരു ചിത്രമായി തുനിവ് മാറുമെന്ന് ഉറപ്പ്.

Rate this post

Comments are closed.