മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുള്ള ഈ ഓസ്ട്രേലിയൻ നടി ആരാണെന്ന് മനസ്സിലായോ? Actress Childhood Image Goes Viral Malayalam
Actress Childhood Image Goes Viral Malayalam: നിരവധി അന്യഭാഷ നായികമാർ മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ചവെക്കുകയും, പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ള നടി നടന്മാർ, അന്യഭാഷകളിൽ സജീവമാകുന്നതും ഒരു സാധാരണ കാഴ്ചയാണ്. ഇന്ത്യൻ സിനിമകളിൽ തിളങ്ങി നിൽക്കുന്ന ചില അഭിനേതാക്കൾ, ഹോളിവുഡ് ഉൾപ്പെടെയുള്ള ഇന്ത്യക്ക് പുറത്തുള്ള ഫിലിം ഇൻഡസ്ട്രികളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
ഈ താരം ജനിച്ചതും വളർന്നതും എല്ലാം ഓസ്ട്രേലിയയിലാണ്. എന്നാൽ, ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയെയാണ് ഈ താരം തന്റെ അഭിനയ തട്ടായി തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിലെ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച ഈ താരം, ഇതിനോടകം മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ നടന്മാരുടെ എല്ലാം നായികയായി ഈ താരം വേഷമിട്ടിട്ടുണ്ട്.

2006-ൽ പുറത്തിറങ്ങിയ ‘പോയ്’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിക്കുകയും, 2007-ൽ ‘ടൈം’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായി മലയാള സിനിമയിലെത്തുകയും ചെയ്ത നടി വിമല രാമന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ സഹോദരനൊപ്പം നിൽക്കുന്ന പഴയകാല ചിത്രം മുൻപൊരിക്കൽ വിമല രാമൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അജ്മൽ അമീറിന്റെ നായികയായി എത്തിയ ‘പ്രണയകാലം’ എന്ന ചിത്രം വിമല രാമനെ മലയാള സിനിമ ഇൻഡസ്ട്രിയിൽ ശ്രദ്ധേയയാക്കിയിരുന്നു.
സൂര്യൻ, റോമിയോ, നസ്രാണി, കോളേജ് കുമാരൻ, കൽക്കട്ട ന്യൂസ്, ഒപ്പം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള വിമല രാമൻ, ഏറ്റവും ഒടുവിൽ 2022-ൽ ‘ഗ്രാൻഡ്മാ’ എന്ന തമിഴ് ചിത്രത്തിലാണ് വേഷമിട്ടത്. 2004-ലെ മിസ് ഇന്ത്യ ഓസ്ട്രേലിയ ജേതാവായിരുന്ന വിമല രാമൻ, പട്ടാബി രാമൻ, ശാന്ത രാമൻ എന്നിവരുടെ മകളാണ്. ഭരതനാട്യം ഡാൻസർ ആയ വിമല രാമൻ, വോളിബാൾ, ബാസ്കറ്റ്ബോൾ എന്നീ ഗെയിമുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിമല രാമൻ നേരത്തെ, ഓസ്ട്രേലിയൻ സ്വിമ്മിംഗ് ചാമ്പ്യനും ആയിട്ടുണ്ട്.

Comments are closed.