ഈ ജനപ്രിയ നായിക ആരാണെന്ന് മനസ്സിലായോ.? അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത്…| Actress Childhood Image Goes Viral Malayalam
Actress Childhood Image Goes Viral Malayalam: മലയാള സിനിമ പ്രേക്ഷകർ പല കാലഘട്ടങ്ങളിലും വ്യത്യസ്ത അഭിനയത്രികളെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരായി കാണാറുണ്ട്. എന്നാൽ, ഇന്ന് മലയാള സിനിമയിൽ സജീവമല്ലെങ്കിൽ പോലും, താൻ അഭിനയിച്ചുവെച്ച ഒരുപിടി നല്ല സിനിമകളിലൂടെ ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി തുടരുന്ന ഒരു നടിയുടെ പഴയകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ താരം തന്റെ ചെറുപ്പകാലത്ത് തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത് കൊണ്ട്, ഈ പഴയകാല ചിത്രം കാണുമ്പോൾ തന്നെ ഇത് ആരാണെന്ന് പലർക്കും മനസ്സിലായിട്ടുണ്ടാകും.എ കെ ലോഹിതദാസ് 2001-ൽ പുറത്തിറങ്ങിയ ‘സൂത്രധാരൻ’
എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടി മീര ജാസ്മിന്റെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മീര ജാസ്മിന് മലയാളം സിനിമ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ, പിന്നീട് തമിഴ് സിനിമകളിലേക്ക് മീര ജാസ്മിൻ ചേക്കേറുന്ന കാഴ്ചയാണ് കണ്ടത്. മാധവന്റെ നായികയായി ‘റൺ’ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ, പിന്നീട് 2003-ൽ എ കെ ലോഹിതദാസ് തന്നെ സംവിധാനം ചെയ്ത ‘കസ്തൂരിമാൻ’ എന്ന ചിത്രത്തിലൂടെയാണ്

മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. കസ്തൂരിമാനിലെ പ്രിയംവദ എന്ന കഥാപാത്രവും മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തതോടെ, മീര ജാസ്മിൻ മലയാള ഫിലിം ഇൻഡസ്ട്രിയിൽ അതിവേഗം ജനപ്രിയയായി മാറി. തുടർന്ന്, ഗ്രാമഫോൺ, സ്വപ്നക്കൂട്, ചക്രം തുടങ്ങിയ ശ്രദ്ധേയമായ മലയാള സിനിമകളിൽ മീര ജാസ്മിൻ വേഷമിട്ടു. 2004, 2005 കാലഘട്ടങ്ങളിൽ എല്ലാം തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ മീര ജാസ്മിൻ, അതിനിടെ അഭിനയിച്ച പെരുമഴക്കാലം,
അച്ചുവിന്റെ അമ്മ എന്നീ സിനിമകളും മലയാളികൾക്കിടയിൽ മീര ജാസ്മിനെ ഇഷ്ടതാരമാക്കി മാറ്റി. രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്ത വിഷയം, മിന്നാമിന്നിക്കൂട്ടം എന്നിങ്ങനെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ മീര ജാസ്മിൻ സമ്മാനിച്ചിട്ടുണ്ട്. വിവാഹശേഷം എടുത്ത നീണ്ട ഇടവേളക്ക് ശേഷം, 2022-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

Comments are closed.