സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്ന ഈ കൊച്ചുമിടുക്കി ആരെന്ന് മനസ്സിലായോ..? Actress Childhood Image Goes Viral Malayalam

Actress Childhood Image Goes Viral Malayalam : മലയാള സിനിമ ലോകത്തെ നായികമാരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് എന്നും മലയാളികൾക്ക് പ്രിയപ്പെട്ട കാര്യമാണ്. പല നായികമാരും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ മലയാളികളുടെ പ്രിയങ്കരിയായ ഒരു നടി പങ്കുവച്ച, അവരുടെ കുട്ടിക്കാല ചിത്രങ്ങളാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ആള് ആരാണെന്ന് ഞങ്ങൾ വെളിപ്പെടുത്തുന്നതിന് മുന്നേ, നിങ്ങൾക്ക് ആളെ മനസ്സിലായെങ്കിൽ കമെന്റ് ബോക്സിൽ ഈ നായിക ആരാണെന്ന് രേഖപ്പെടുത്തുക.

ഇനിയും മനസ്സിലായില്ലെങ്കിൽ ചില സൂചനകൾ നൽകാം. മലയാള സിനിമയിലേക്ക് സംവിധായകൻ കമൽ കൈപിടിച്ചു കൊണ്ടുവന്ന നായികയെയാണ് ചിത്രത്തിൽ നിങ്ങൾ കാണുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ 2022-ൽ പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ കയ്യടി നേടിയ ആ നായികയെ ഇപ്പോൾ തീർച്ചയായും നിങ്ങൾക്ക് പിടികിട്ടി കാണും.

‘സിഐഡി മൂസ’, ‘ചോട്ടാ മുംബൈ’, ‘ഒഴിമുറി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി അവതരിച്ച നടി ഭാവനയുടെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. സ്കൂൾ പഠനകാലത്ത് പങ്കെടുത്ത ഇന്റർ സ്കൂൾ കൾച്ചറൽ മീറ്റിലെ ചിത്രം ഭാവന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്.

“ചിലപ്പോഴൊക്കെ ഞാൻ ബാല്യത്തിലേക്ക് തിരിച്ചു പോകാനും അവിടെ തന്നെ തുടരാനും.. ഈ ലോകത്തെക്കുറിച്ച് തീർത്തും ശ്രദ്ധ പുലർത്താതിരിക്കാനും ആഗ്രഹിക്കുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവെച്ചത്. ഭാവന ഇപ്പോൾ നീണ്ട ഇടവേളക്ക് ശേഷം, ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നടൻ ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ ഭാവനക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Rate this post

Comments are closed.