സുരേഷേട്ടന്റെ സ്നേഹം ഇത്രത്തോളമാണ്; കയ്യിൽ കെട്ടുമായി വന്ന കൊച്ചു പയ്യന്റെ ആഗ്രഹം സാക്ഷാത്കരിച്ച് പ്രിയ നടൻ സുരേഷ് ഗോപി…| Actor Suresh Gopi Fan Boy Wish Fulfilled Malayalam
Actor Suresh Gopi Fan Boy Wish Fulfilled Malayalam: നടൻ, പൊളിറ്റീഷ്യൻ, ടെലിവിഷൻ അവതാരകൻ, ഗായകൻ എന്നീ നിലകളിൽ എല്ലാം പ്രേക്ഷക ഹൃദയം കവർന്ന താരമാണ് സുരേഷ് ഗോപി.അദ്ദേഹം ജനങ്ങൾക്കായി ചെയ്യുന്ന ഓരോ കാര്യങ്ങളും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പൊളിറ്റിക്കൽ പാർട്ടിയോ സാഹചര്യങ്ങളോ ഒന്നും നോക്കാതെ തനിക്കാവും വിധത്തിൽ എല്ലാവിധ സഹായങ്ങളും ജനങ്ങൾക്ക് ചെയ്യാൻ അദ്ദേഹം സന്നദ്ധനാണ്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങി
നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. 1965ഇൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അദ്ദേഹം ചുവടുവെക്കുന്നത്. 250ന് മുകളിൽ ചിത്രങ്ങളിൽ ഇതിനോടകം തന്നെ താരം വേഷമിട്ടു കഴിഞ്ഞു.താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു കൊണ്ടിരിക്കുന്നത്.സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ നിരവധി

ആളുകൾ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാൻ തിരക്ക് കൂട്ടിക്കൊണ്ടിരിക്കുമ്പോൾ അതിൽ ഉൾപ്പെട്ട ഒരു കുട്ടി ആരാധകന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ നിറയെ. ഒരു കുട്ടി എന്നുള്ളതുകൊണ്ടല്ല കയ്യിൽ കെട്ടുള്ള ഒരു കുട്ടി എന്ന നിലയിലാണ് ആ കൊച്ചു പയ്യൻ ശ്രദ്ധിക്കപ്പെട്ടത്. അവൻ ഹോസ്പിറ്റലിൽ നിന്ന് നേരെ സുരേഷ് ഗോപിയോടൊപ്പം ഫോട്ടോ എടുക്കാൻ എത്തിച്ചേർന്നതാണ്. തിരക്കിനിടയിൽ കയ്യ് തട്ടി വേദനിക്കാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
തിരക്കിനിടയിൽ ഈ കുഞ്ഞിന്റെ സഹോദരി സുരേഷ് ഗോപിയുടെ അടുത്ത് എത്തി അങ്കിളേ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുന്നു.അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുട്ടി എന്ന ഒപ്പമുള്ളവർ അദ്ദേഹത്തോട് പറയുകയും ചെയ്യുന്നു. അതിനുശേഷം ഈ കുട്ടി ആരാധകന്റെ അടുത്തുചെന്ന് നിന്ന് അവന്റെ ആഗ്രഹം സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു താരം.വളരെ യാദൃശ്ചികമായി നടന്ന ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്
Comments are closed.