Actor Noby Marcose Wife Became Advocate Happy News : പ്രേക്ഷകരെ തമാശകൾ കാണിച്ച് പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ നേടിയ താരമാണ് നോബിൻ മാർക്കോസ്. സ്റ്റാർ മാജിക്കിലും, കോമഡി സ്റ്റാർസിലും എല്ലാം താരം സജീവ സാന്നിധ്യമാണ്. സഹതാരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. നോബിന്റെ പ്രണയ വിവാഹത്തെക്കുറിച്ച് എല്ലാം ഇതിനു മുൻപ് തന്നെ നിരവധി തവണ ആരാധകരോടും പ്രേക്ഷകരോടും താരം തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇപ്പോൾ ഇതാ ഭാര്യ അഭിഭാഷകയായി എൻട്രോൾ ചെയ്തതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കിടുകയാണ് താരം. തന്റെ ഓഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. അഭിനന്ദനങ്ങള് അഡ്വക്കറ്റ് ആര്യ നോബി എന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റിനു താഴെയുള്ള അടിക്കുറിപ്പ്. ആര്യയും നോമ്പിനും പ്രണയത്തിലാകുന്നത് സ്റ്റാർ മാജിക് എന്ന ഷോ ചെയ്യുന്ന സമയത്താണ്. ആര്യ പഠിച്ചിരുന്ന കോളേജിൽ പരിപാടി അവതരിപ്പിക്കാൻ
ചെന്ന നോബിൻ ആര്യയുമായി സംസാരിക്കുകയും തുടർന്ന് നമ്പർ കൈമാറുകയും ചെയ്തു. അങ്ങനെയാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഇരു വീട്ടുകാർക്കും സമ്മതമുണ്ടായിരുന്നില്ല. കാരണം ഇന്റർകാസ്റ്റ് തന്നെയാണ്. സിനിമയുടെ ഷൂട്ടിംഗ് സൈറ്റിൽ നിന്നും പോയിട്ടാണ് നോബിന് ആരിയെ വിവാഹം ചെയ്യുന്നത്. തലേദിവസം ഷൂട്ടിങ്ങിൽ പങ്കെടുത്ത് പിറ്റേദിവസം കല്യാണത്തിന് വേണ്ടി തയ്യാറെടുത്തു. അതേസമയം നോബിൻ
ചില സീരിയലുകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അതിനാൽ സീരിയലിനു വേണ്ടി നടത്തിയ വിവാഹമായിരിക്കും എന്നാണ് ചിലർ കരുതിയത്. ഈ കാര്യം മുൻപ് ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു. വിവാഹത്തിനുശേഷം ആര്യ പഠിപ്പ് നിർത്തിയിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള പ്രശ്നം കൊണ്ട് തന്നെയാണ് അങ്ങനെ ഒരു കാര്യം ചെയ്തത്. പിന്നീട് ഇടയ്ക്ക് പഠനം തുടരുന്നതിനെ കുറച്ച് ആര്യ വീണ്ടും കാര്യമായി ആലോചിക്കുകയും തുടർന്ന് പഠിക്കുകയും ആയിരുന്നു. ഭാര്യ ആര്യയുടെ മാത്രമല്ല മകന്റെ വിശേഷങ്ങളും നോബിൻ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ഏക മകന്റെ പേരാണ് ധ്യാൻ.