അച്ഛനെക്കാൾ കേമൻ; തന്റെ അച്ഛന് മലയാള സിനിമയിൽ എത്തിപ്പിടിക്കാൻ സാധിക്കാതിരുന്ന നേട്ടങ്ങൾ നേടിയെടുക്കുന്ന ഈ മകൻ ആരാണെന്ന് മനസ്സിലായോ.? Actor Childhood Image Goes Viral Malayalam

Actor Childhood Image Goes Viral Malayalam: മലയാള സിനിമയിൽ നായക വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു താരപുത്രന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സാധാരണ, നായക നടന്മാരുടെ മക്കൾ സിനിമകളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. അതേസമയം, വില്ലൻ, കോമഡി വേഷങ്ങൾ ചെയ്യുന്ന അഭിനേതാക്കളുടെ മക്കൾ അവരുടെ അച്ഛനമ്മമാരുടെ അതേ പാതയിലൂടെ സഞ്ചരിക്കുന്നതും ഒരു സാധാരണ കാഴ്ചയാണ്.

എന്നാൽ, ഇക്കാര്യത്തിൽ വ്യത്യസ്തനായ ഒരു യുവനടനാണ് ഇദ്ദേഹം. തന്റെ അച്ഛൻ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിരുന്നു എങ്കിലും, അച്ഛന്റെ പാത പിന്തുടരാതെ, അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നതിനാണ് ഈ മകൻ മുൻഗണന നൽകിയത്. ബാലനടനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് നായക വേഷങ്ങളിൽ തിളങ്ങുകയും ചെയ്ത ഈ നടൻ, തന്റെ തനതായ അഭിനയ ശൈലി കൊണ്ട് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനും കൊമേഡിയനുമായ കലാഭവൻ അബിയുടെ മകനും ഇന്ന് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന യുവനടന്മാരിൽ ഒരാളുമായി ഷെയിൻ നിഗത്തിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ താന്തോന്നി, അൻവർ എന്നീ സിനിമകളിൽ ബാലതാരമായി വേഷമിട്ട ഷെയിൻ നിഗം, 2013-ൽ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അന്നയും റസൂലും എന്നീ സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ചു.

2016-ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഷെയിൻ നിഗം, ‘കിസ്മത്’ എന്ന സിനിമയിലൂടെയാണ് നായക വേഷത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, സി/ഒ സൈറ ബാനു, പറവ, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ഖ്, വെലിയപെരുന്നാൾ, വെയിൽ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. വേല, കുർബാനി, ഖൽബ്, ആയിരത്തൊന്നാം രാവ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഷെയിൻ നിഗത്തിന്റെതായി അണിയറയിൽ ഒരുമിക്കൊണ്ടിരിക്കുന്നത്.

Rate this post

Comments are closed.