സിനിമ ലോകത്തെ സ്റ്റൈൽ മന്നൻ ഒരേയൊരു സൂപ്പർ സ്റ്റാർ ആരാണെന്ന് പിടികിട്ടിയോ.? Actor Childhood Image Goes Viral Malayalam

Actor Childhood Image Goes Viral Malayalam: ഇന്ത്യൻ സിനിമ ആരാധകർ, സിനിമ അഭിനേതാക്കളെ ആരാധനാപാത്രങ്ങളായി കാണുന്നവരാണ്. ബിഗ് സ്ക്രീനിലെ അഭിനയത്തിനപ്പുറം, നടി നടന്മാരുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും, അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ അവരെ അനുഗമിക്കാനും ആരാധകർ ഇഷ്ടപ്പെടുന്നു. മാത്രമല്ല, ചില നടന്മാരുടെ സിനിമകൾ റിലീസിനെത്തുമ്പോൾ അവരുടെ ബാനറുകളിൽ പാലഭിഷേകം നടത്തുന്നതെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.

പ്രധാനമായും തമിഴ് സിനിമ ആരാധകർക്കിടയിലാണ്, സിനിമ നടന്മാരെ ഭ്രാന്തമായി ആരാധിക്കുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ, തമിഴ് സിനിമ ആരാധകർ, പൂജിക്കുന്ന അവരുടെ തലൈവരുടെ കുട്ടിക്കാലത്തെ വളരെ അപൂർവമായ ഒരു ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഈ ചിത്രം നോക്കി ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചാൽ നിങ്ങളും ഈ നടന്റെ കടുത്ത ആരാധകരാണ് എന്ന് ഉറപ്പാണ്.

ഭാഷ വെർത്തിരിവ് ഇല്ലാതെ മുഴുവൻ ഇന്ത്യൻ സിനിമ ആരാധകരും ഒരേ സ്വരത്തിൽ ‘സൂപ്പർ സ്റ്റാർ’ ഹൃദയംതൊട്ട് വിളിക്കുന്ന തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ആരാധകർ സ്നേഹത്തോടെ രജനി, തലൈവർ എന്നെല്ലാം വിളിക്കുന്ന രജനീകാന്ത്, ഇന്ന് ലോകത്തിനു മുൻപിൽ ഇന്ത്യൻ സിനിമയുടെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു. 71-കാരനായ രജനികാന്ത് സിനിമയിലെത്തി ഇപ്പോൾ 47 വർഷം പൂർത്തിയായിരിക്കുകയാണ്.

1975-ൽ പുറത്തിറങ്ങിയ ‘അപൂർവ്വ രാഗങ്ങൾ’ എന്ന കമൽഹാസൻ ചിത്രത്തിൽ സഹനടനായിയാണ്‌ രജനീകാന്ത് സിനിമ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹനടനായി വേഷമിട്ട രജനികാന്ത്, 1977-ൽ പുറത്തിറങ്ങിയ ‘ചിലകമ്മ ചെപ്പിണ്ടി’ എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി ലീഡ് റോളിൽ എത്തിയത്. പിന്നീട് എണ്ണിയാൽ ഒടുങ്ങാത്ത നിരവധി കഥാപാത്രങ്ങളുമായി രജനീകാന്ത് ഇന്ത്യൻ സിനിമ ആരാധകരെ അമ്പരപ്പിച്ചുക്കൊണ്ടിരുന്നു.

Rate this post

Comments are closed.