ഇത് പൂർത്തിയാക്കാനിനി മാസങ്ങളും; കടം തീർക്കാനായിട്ടിനി വർഷങ്ങളും വേണ്ടിവന്നേക്കാം..! വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ച് അച്ചു സുഗന്ധ്…| Achu Sughandh New Home Malayalam

Achu Sughandh New Home Malayalam: ഏവരുടെയും പ്രിയ പരമ്പരയായ സാന്ത്വനത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ പ്രത്യേകമായ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് അച്ചു സുഗന്ധ്. സാന്ത്വനം കുടുംബത്തിലെ മൂന്ന് സഹോദരന്മാരുടെ അനിയൻ കണ്ണൻ എന്ന കഥാപാത്രത്തിലാണ് അച്ചു അവതരിപ്പിക്കുന്നത്. കുട്ടിക്കുറുമ്പുകളും തമാശകളുമായി സാന്ത്വനം കുടുംബത്തിലും പ്രേക്ഷകർക്കിടയിലും നിറഞ്ഞു നിൽക്കുകയാണ് കണ്ണൻ. പരമ്പരയിലെ നർമ്മ മുഹൂർത്തങ്ങളിൽ പലതും കണ്ണന്റെ ഡയലോഗുകളിലൂടെയാണ്. പരമ്പരയിൽ സജീവം എന്നപോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഓരോ വിശേഷങ്ങളും കണ്ണൻ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാറുണ്ട്.

ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് മുൻപിലേക്ക് താരം കൊണ്ടുവരാറുണ്ട്. ഒരു കുടുംബം പോലെയാണ് സാന്ത്വനത്തിനുള്ള എല്ലാ നടീനടന്മാരും കഴിയുന്നത്. അച്ചുവിന് വലിയ യൂട്യൂബ് ചാനലും ഉണ്ട്. താരം തന്നെ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പരമ്പരയിലെതു പോലെതന്നെ വളരെ നിഷ്കളങ്കമായ ഒരു വ്യക്തിത്വമാണ് യഥാർത്ഥ അച്ചുവിനും. ഇപ്പോൾ ഇതാ തന്റെ സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ചിത്രമാണ് അച്ചു പങ്കുവെച്ചിരിക്കുന്നത്. അത് തന്റെ ഏറ്റവും വലിയ സ്വപ്നത്തിനെ കുറിച്ചുള്ള ഒന്നാണ്.

അച്ചുവിന്റെ ചെറുപ്പകാലം മുതലുള്ള ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട്. ആ സ്വപ്നസാക്ഷാത്കാരം ഈ അടുത്ത് തന്നെ സംഭവിച്ചേക്കാം. അത്ര വ്യക്തമല്ലാത്ത ഒരു വീടിന്റെ ചിത്രവും അതിനു മുന്നിലായുള്ള ഒരു പൂവാണ് ഇപ്പോൾ താരം പങ്കുവെച്ച ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന് താഴെയായി എന്റെ സ്വപ്നത്തെ കുറിക്കുന്ന ചില വാക്കുകളും താരം പങ്കുവെച്ചിട്ടുണ്ട്.അച്ചുവിന്റെ വാക്കുകൾ “കുട്ടിക്കാലം മുതൽ അമ്മയെന്നോട് ചോദിച്ച ഒരേയൊരുകാര്യം സ്വന്തമായൊരു വീടാണ്.. അന്നത്കേൾക്കുമ്പോൾ പുച്ഛം തോന്നിയിരുന്നെങ്കിലും ഇപ്പൊ ഏറ്റവും ആഗ്രഹം അതുതന്നെയാണ്.. വാടക

വീട്ടിൽ താമസിക്കേണ്ടിവന്ന സമയത്താണെന്നുതോന്നുന്നു വീടുവെയ്ക്കണം എന്ന ആഗ്രഹത്തിനാക്കം കൂടിയത്.. ഇത് പൂർത്തിയാക്കാനിനി മാസങ്ങളും, കടം തീർക്കാനായിട്ടിനി വർഷങ്ങളും വേണ്ടിവന്നേക്കാം.. പക്ഷേ, ഞാനിപ്പോ കാത്തിരിക്കുന്നത് ആ ദിവസത്തെ ആ നിമിഷത്തിനുവേണ്ടിയാണ്..പാലുകാച്ചലിന്റെ ആഘോഷമൊക്കെക്കഴിഞ്ഞ് അച്ഛനും അമ്മയും അനിയത്തിയുമെല്ലാം ഉറങ്ങിക്കഴിഞ്ഞ ശേഷം, പുറത്തേക്കിറങ്ങിയിട്ട് ഗേറ്റിൽ ചാരിനിന്ന് എന്റെ വീടൊന്നു നോക്കി നിക്കണം.. ഞാനെടുക്കുന്ന ദീർഘ നിശ്വാസത്തിലലിയണം എന്റെ കണ്ണുനീർ..”

Rate this post

Comments are closed.