ചിലവ് കുറവിൽ ഒരു അടിപൊളി വീട്.! ഇനി പണമില്ലെന്ന് ഓർത്ത് വിഷമിക്കണ്ട; ചെറിയ ചിലവിൽ 750 സക്വയർ ഫീറ്റിൽ വീട് പണിയാം…| 750 Sqft 4 Lakh Budget Friendly Home Malayalam
750 Sqft 4 Lakh Budget Friendly Home Malayalam: മലപ്പുറം മേലാറ്റൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് കണ്ട് നോക്കാം. 750 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 8 സെന്റ് പ്ലോട്ടിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സ്ഥലത്തിനെക്കാളും പ്രാധാന്യം നൽകുന്നത് വീടിനു തന്നെയാണ്. വളരെ സിമ്പിൾ ലുക്കാണ് ഈ വീടിനു ഡിസൈനർസ് നൽകിരിക്കുന്നത്. മേൽക്കുരയിൽ ഓടാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ള മോഡേൺ വീടുകളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
വലിയ സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. ടൈൽസാണ് തറകളിൽ ചെയ്തിരിക്കുന്നത്. റെഡിമയ്ഡ് വാതിലുകളാണ് ഈ വീടിനു നൽകിരിക്കുന്നത്. പ്രധാന വാതിലിൽ നിന്നും നേരെ എത്തി ചേരുന്നത് ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ്. ഇടത് വശങ്ങളിൽ പഴയ രണ്ട് മുറികളാണ് വരുന്നത്. ഇത് കൂടാതെ തന്നെ ആദ്യം തന്നെ വലിയ കിടപ്പ് മുറി പണിതിട്ടുണ്ട്.

നല്ല സ്പേഷ്യസായ കിടപ്പ് മുറിയാണ്. ഒരു മുറികളിലും സീലിംഗ് വർക്കുകൾ ചെയ്തിട്ടില്ല. വലിയ മുറിയുടെ തൊട്ട് മുന്നിലായിട്ടാണ് കോമൺ ടോയ്ലറ്റ് നൽകിരിക്കുന്നത്. നല്ല വലിപ്പത്തിലാണ് അടുക്കളയിലേക്ക് നീങ്ങുമ്പോൾ കാണാൻ സാധിക്കുന്നത്. വിറക് അടപ്പ് മറ്റു സൗകര്യങ്ങൾ ഓരോ ഭാഗത്തായി കൊടുത്തിരിക്കുന്നത് കാണാം.
തൊട്ട് അരികെ തന്നെ മോഡുലാർ അടിക്കള എന്ന രീതിയിൽ പണിതിട്ടുണ്ട്. അത്യാവശ്യം സ്റ്റോറേജ് സ്പേസുകളും, മറ്റു സൗകര്യങ്ങളും കാണാം. വീട് മുഴുവൻ ഈ രീതിയിലാക്കി എടുത്തത് അമീർ എന്ന വ്യക്തിയാണ്. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം. video credit: Start Deal
Location – Melattur, Malappuram
Total Area – 750 SFT
Plot – 8 Cent
Construction + design – Ameer
1) Sitout
2) living cum dining Hall
3) 3 Bedroom
4) Common bathroom
5) Normal Kitchen + Modular Kitchen
Comments are closed.