16 ലക്ഷം രൂപയ്ക്ക് 1100 ചതുരശ്ര അടിയിൽ ഒരു 2BHK വീട്.!! 1100sqft 2BHK Low Budget Beautiful Home

ചെറിയ ചിലവിൽ നമ്മൾ ആഗ്രഹിച്ച സൗകര്യങ്ങലുള്ള വീടാണോ സ്വപ്നം. 16 ലക്ഷം രൂപയ്ക്ക് 1100 ചതുരശ്ര അടിയിൽ എല്ലാവർക്കും മാതൃകയാക്കാൻ കഴിയു‍ന്ന ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. തൃശൂർ ജില്ലയിലെ നൗഫൽ എന്ന വ്യക്തിയുടെ വീടാണ് നമ്മൾ പരിചയപ്പെടുന്നത്. പെയിന്റിംഗിൽ പിസ്റ്റ വെള്ള നിറമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വസ്തുപ്രകാരം അടുക്കളയുടെ സ്ഥാനം വീടിന്റെ മുൻ വശത്താണ് നൽകിരിക്കുന്നത്.

അത്യാവശ്യം വിസ്താരമുള്ള സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി വാതിലുകൾ ഒഴികെ എല്ലാ കട്ടളകളും കോൺക്രീറ്റാണ്. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിക്കാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് മൾട്ടിവുഡാണ്. അഞ്ച് പേർക്കിരിക്കാൻ പറ്റിയ ഒരിടമായിട്ടാണ് ഇവിടെ ലിവിങ് ഏരിയ ഒരുക്കിരിക്കുന്നത്. ആറ് പേർക്കിരിക്കാൻ പറ്റിയ ഡൈനിങ് ഹാളും അതിന്റെ ഒരു വശത്ത് ഇന്റീരിയർ വർക്ക് ഏറെ മനോഹാരിതയുമാക്കിട്ടുണ്ട്.

രണ്ട് കിടപ്പ് മുറികളുള്ള ഒരു വീടാണ് കാണാൻ സാധിക്കുന്നത്. അതിലെ മാസ്റ്റർ ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം സൗകര്യത്തോടെ കൂടിയുള്ളതാണ്. ചെറിയ കുടുബത്തിനു അനോജ്യമായ രീതിയിലാണ് അടുക്കള ഒരുക്കിരിക്കുന്നത്. അത്യാവശ്യം സ്റ്റോറേജ് സ്പെസും, ചെറിയ വർക്ക് ഏരിയയും ഈ അടുക്കളയിൽ നൽകിട്ടുണ്ട്. പടികളുടെ ഹാൻഡിൽ പൈപ്പുകൾ ഉപയോഗിച്ചാണ് ഒരുക്കിരിക്കുന്നത്.

ഇതോടെ ഏകദേശം 40% ലാഭം വീട്ടുടമസ്ഥനു ഉണ്ടാക്കുന്നുണ്ട്. ടെറസിന്റെ മുകളിലെ സ്റ്റയർ ക്യാബിൻ സാധാരണ സ്റ്റൈലിൽ നിന്നും വിക്ടോറിയ സ്റ്റൈലിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയെല്ലാമാണ് വീട് സുന്ദരമാക്കാൻ ഏറെ സഹായിച്ചിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ വർക്കും പുറത്തുള്ള ഭംഗിയുമാണ് മറ്റുള്ളവരെ ഏറെ ആകർഷിക്കുന്നത്. ഒരു സാധാരണക്കാരനു പതിനാറ് ലക്ഷം രൂപയ്ക്ക് 2BHK വീട് 1100 സ്ക്വർ ഫീറ്റിൽ വളരെ സുന്ദരമായ ഭവനം സ്വന്തമാക്കാൻ കഴിയുന്നത്.video credit:Muraleedharan KV

Rate this post

Comments are closed.