ഈ കുട്ടി താരത്തെ മനസ്സിലായോ.? മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ; മലയാള സിനിമ ലോകത്തേക്ക് വമ്പൻ തിരിച്ച് വരവ് നടത്തിയ താരത്തെ അറിയാത്തവർ ഉണ്ടോ.? Actress Childhood Image Goes Viral Malayalam

Actress Childhood Image Goes Viral Malayalam: തൊണ്ണൂറുകളുടെ അവസാനത്തിൽ മലയാള സിനിമ പ്രേക്ഷകരെ അമ്പരപ്പിച്ച, ഇന്നും മലയാള സിനിമയുടെ താരറാണിപ്പട്ടം അലങ്കരിക്കുന്ന നിത്യഹരിത നായിക. സല്ലാപത്തിലെ രാധയായും കുടമാറ്റത്തിലെ ഗൗരിയായും ആറാം തമ്പുരാനിലെ ഉണ്ണിമായയായും മലയാള സിനിമാ ലോകത്തെ വിസ്മയിപ്പിച്ച അതുല്ല്യ നായിക. ഈ ചിത്രത്തിൽ കാണുന്ന കൊച്ചുമിടുക്കിയെ ഇനിയും മനസ്സിലായില്ലെങ്കിൽ അവസാനമായി ഒരു അവസരം കൂടി നൽകാം. പ്രായത്തിന്റെ വളർച്ചയല്ല

സ്വപ്നത്തിന്റെ വളർച്ചയാണ് ഒരു സ്ത്രീയെ ഉന്നതിയിൽ എത്തിക്കുക എന്ന് മലയാളികൾക്ക് കാണിച്ചുതന്ന നിരുപമ രാജീവ്. അതെ ‘ദി ലേഡി സൂപ്പർസ്റ്റാർ’ മലയാളത്തിലെ ഒരേയൊരു താരറാണി, മഞ്ജു വാര്യർ. അതെ മലയാളികളെ പതിറ്റാണ്ടുകളായി തന്റെ അഭിനയ മികവിലൂടെ ആരാധകവൃന്ദമാക്കിമാറ്റിയ നായിക മഞ്ജുവാര്യരുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1995 ലാണ് മഞ്ജു വാര്യർ സിനിമ ജീവിതത്തിലേക്ക് കടന്നുവന്നത്. 95 മുതൽ 99 വരെ,

4 വർഷങ്ങൾ, 20 ചിത്രങ്ങൾ മഞ്ജുവാര്യർ എന്ന പേര് മലയാള സിനിമയിൽ അടയാളപ്പെടുത്തിക്കൊണ്ട്, കുടുംബജീവിതത്തിലേക്ക് കടന്നതിന്റെ ഭാഗമായി മഞ്ജു വാര്യർ സിനിമയിൽ നിന്ന് മറഞ്ഞു പോയി. പിന്നീട്, 15 വർഷങ്ങൾക്ക് ശേഷം 2014-ൽ മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് തിരിച്ചെത്തി. പ്രായം 17 ആയിരുന്നപ്പോൾ മലയാള സിനിമയിൽ തിളങ്ങിയെങ്കിലും, വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ നായികമാർക്കിടയിൽ ഒരു

5-കാരി കടന്നുവരുമ്പോൾ എന്തെല്ലാം നേരിടേണ്ടിവരുമെന്ന് മഞ്ജു വാര്യർക്ക് അറിയാമായിരുന്നു, അതിനുള്ള വ്യക്തമായ ഉത്തരം സിനിമയിലൂടെ തന്നെ നൽകിക്കൊണ്ടാണ് മഞ്ജു വാര്യർ സിനിമ ജീവിതത്തിലേക്ക് രണ്ടാമതൊരു വരവ് വന്നത്. ഇന്ന് വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ കൊണ്ട് യുവനായികമാർക്ക് വരെ വെല്ലുവിളിയായിക്കൊണ്ട് മഞ്ജു വാര്യർ ലേഡി സൂപ്പർസ്റ്റാറായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്നു.

Rate this post

Comments are closed.